Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ മഴ മുന്നറിയിപ്പ്; അടുത്ത മണിക്കൂറിൽ ഈ ജില്ലയിൽ മഴയെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത. നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ഈ ജില്ലകളിൽ നാളെയും മഴ സാധ്യതയുണ്ട്.

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ‌ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേ​ഗതയിൽ വീശിയേക്കവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു.

rain

അതേ സമയം, സംസ്ഥാനത്ത് ഇന്നും നാളെയും 3 ജില്ലകളിൽ ഉഷ്ണതരം​ഗ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറയിച്ചിരുന്നു. കൊല്ലം. തൃശൂർ, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണ തരം​ഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ കൊല്ലം,തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണ തരം​ഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

മൂന്ന് ജില്ലകളിൽ ഉഷ്ണ തരം​ഗ സാധ്യത:

കൊല്ലം ജില്ലയിൽ 40 ഡി​ഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ 39 ഡി​ഗ്രി സെൽഷ്യസ് വരെയും പാലക്കാട് ജില്ലയിൽ 41 ഡി​ഗ്രി സെൽഷ്യസ് വരെയും താപനില ഉയരും എന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഉഷ്ണതരം​​ഗ മുന്നറിയിപ്പ്. ഉഷ്ണ തരം​ഗം അതീവ ജാ​ഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാ​ഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യതാപവും ഏൽക്കാൻ
സാധ്യത കൂടുതലാണെന്നും സൂര്യാഘാതം മരണത്തിലേക്ക വരെ നയിച്ചേക്കാമെന്നും മുന്നറിയപ്പിൽ പറയുന്നു.

മൂന്ന് ജില്ലകളിൽ ഉഷ്ണ തരം​ഗ മുന്നറിയിപ്പ് നൽകുമ്പോൾ മൊത്തം 12 ജില്ലകളിൽ ആണ് ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാെല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ, ആലപ്പഴ, എറണാകുളം, കോട്ടയം, മലപ്പുറം, കാസർ​ഗോഡ്, തിരുവന്തപുരം ജില്ലകളിൽ ഈ മസാം 30 വരെയാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട് ഇടുക്കി ജില്ലകളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ചൂടിന് ശമനം ഉണ്ടാവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+