Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തിപ്രാപിക്കും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജൂലൈ 18, 19, 20 തീയതികളിൽ തീവ്ര മഴ മുന്നറിയിപ്പും മത്സ്യത്തൊഴിലാളി മുന്നറിയിപ്പും നൽകിയിട്ടുണ്ട്

തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം സജീവമായി തന്നെ തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ മണിക്കൂറുകളിൽ ശക്തമായ മഴ ലഭിച്ചപ്പോൾ ലക്ഷദ്വീപിൽ വരണ്ട കാലാവസ്ഥയായിരുന്നു. എറണാകുളം ജില്ലയിലെ കീരാംപാറയിലാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്, ഏഴ് സെന്റി മീറ്റർ. കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ ആറ് സെന്റി മീറ്റർ മഴയും ലഭിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരും.

Weather

സാരിയും ചന്ദനക്കുറിയുമായി അനുശ്രീയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ദിനാന്തരീക്ഷ റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ചയോടെ മഴ കൂടുതൽ കനക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജൂലൈ 18, 19, 20 തീയതികളിൽ തീവ്ര മഴ മുന്നറിയിപ്പും മത്സ്യത്തൊഴിലാളി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 21, 22 തീയതികളിൽ അതിതീവ്ര മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ 24 മണിക്കൂറിൽ 115.5 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. യെല്ലോ അലർട്ടുള്ള ജില്ലകളിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴയും ലഭിക്കും.

ഓറഞ്ച് അലർട്ട്

ജൂലൈ 22: ഇടുക്കി, കോഴിക്കോട്
ജൂലൈ 23: എറണാകുളം, ഇടുക്കി, കണ്ണൂർ

യെല്ലോ അലർട്ട്

ജൂലൈ 20 : പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
ജൂലൈ 21 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
ജൂലൈ 22 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം.
ജൂലൈ 23 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ്

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ബസില്‍ യാത്രാ ചിത്രങ്ങളുമായി കുടുംബ വിളക്ക് താരം ആതിര മാധവ്, എങ്ങോട്ടാണെന്ന് ആരാധകര്‍

Recommended Video

cmsvideo
    Heavy rain cause flood in North India | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+