Get Updates
Get notified of breaking news, exclusive insights, and must-see stories!

തെക്ക് പടിഞ്ഞാറൻ കാലവർഷം ദുർബലം; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ ദിനാന്തരീക്ഷ റിപ്പോർട്ടിൽ പറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് - പടിഞ്ഞാറൻ കാലവർഷം ദുർബലമായിരുന്നു. കേരളത്തിന്റെ ലക്ഷദ്വീപിന്റെയും ചില പ്രദേശങ്ങളിൽ മാത്രമാണ് ഒറ്റപ്പെട്ട മഴ ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ കക്കയത്താണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, രണ്ട് സെന്റി മീറ്റർ. മിനികോയ്, കോന്നി, വൈത്തിരി, കുപ്പടി, മാനന്തവാടി, മാഹി, പടിഞ്ഞാറെത്തറ, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിൽ ഓരോ സെന്റി മീറ്റർ മഴയും ലഭിച്ചു. വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ട്.

Weather

അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ ദിനാന്തരീക്ഷ റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ച മഴ തീവ്രമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളിലായിരിക്കും മഴ ലഭിക്കുക. ഈ ദിവസങ്ങളിലൊന്നും സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചട്ടില്ല.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഓഗസ്റ്റ് 03 രാത്രി 11.30 വരെ 2.3 മുതൽ 2.6 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം. etc.) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

Recommended Video

cmsvideo
    Reasons behind the Kerala floods

    കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
    പ്രത്യേക ജാഗ്രത നിർദേശം
    02-08-2021 മുതൽ 06-08-2021 വരെ: തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ, വടക്കൻ അറബിക്കടൽ എന്നീ
    സമുദ്രഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ വേഗതയിൽ
    വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
    മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+