Kerala Weather: ജൂൺ 28 മുതൽ വീണ്ടും കാലവർഷം ശക്തിപ്രാപിക്കും; ജാഗ്രത നിർദേശം
അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ജൂൺ 28ന് ആയിരിക്കും കാലവർഷം വീണ്ടും സജീവമാവുകയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്
തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം ദുർബലമായിരുന്നു. ലക്ഷദ്വീപിന്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചപ്പോൾ സംസ്ഥാനത്ത് ഒന്ന് രണ്ട് സ്ഥലങ്ങളിൽ മാത്രമാണ് മഴയുണ്ടായിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കൊല്ലം ജില്ലയിലെ കല്ലടയിലും പാലക്കാട് ജില്ലയിലെ എരിമയൂരിലുമാണ്, രണ്ട് സെന്റി മീറ്റർ. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്.

അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ജൂൺ 28ന് ആയിരിക്കും കാലവർഷം വീണ്ടും സജീവമാവുകയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 27ന് ഇടിമിന്നൽ മുന്നറിയിപ്പും 28, 29 തീയതികളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് 28, 29 തീയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 28ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലും 29ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115 mm വരെയുള്ള ശക്തമായ മഴയാണ് ഇവിടങ്ങളിൽ പ്രതീക്ഷിക്കുന്നത്.
ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.
ഇന്ധന വില വർധനവിന് എതിരെ റോഡിൽ അടുപ്പ് കൂട്ടി പ്രതിഷേധം- ചിത്രങ്ങൾ
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ബിക്കിനി ലുക്കില്‍ പൂളില്‍ തിളങ്ങി മൗനി റോയ്; സെക്‌സിയായിട്ടുണ്ടെന്ന് ആരാധകര്‍












Click it and Unblock the Notifications