കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവർഷം ദുർബലം; സംസ്ഥാനത്ത് തെളിഞ്ഞ കാലാവസ്ഥ തുടരും

സംസ്ഥാനത്ത് പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. വരും ദിവസങ്ങളിലും ഇത് തുടരുമെന്നാണ് റിപ്പോർട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് - പടിഞ്ഞാറൻ കാലവർഷം ദുർബലമായിരുന്നു. കേരളത്തിന്റെ ലക്ഷദ്വീപിന്റെയും ചില പ്രദേശങ്ങളിൽ മാത്രമാണ് ഒറ്റപ്പെട്ട മഴ ലഭിച്ചത്. കണ്ണൂർ, കൊല്ലങ്ങോട്, കൊയ്‌ലാണ്ടി, വടകര, വൈത്തിരി,കക്കയം, മൂവറ്റുപുഴ, വൈന്തല എന്നിവിടങ്ങളിൽ ഓരോ സെന്റി മീറ്റർ മഴയാണ് ലഭിച്ചത്. സംസ്ഥാനത്ത് പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. വരും ദിവസങ്ങളിലും ഇത് തുടരുമെന്നാണ് റിപ്പോർട്ട്.

ലോക്സഭ സീറ്റുകൾ 1000 ആക്കും?;'കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യക്കാർക്ക് നഷ്ടം'..വിശദീകരിച്ച് കോൺഗ്രസ്ലോക്സഭ സീറ്റുകൾ 1000 ആക്കും?;'കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യക്കാർക്ക് നഷ്ടം'..വിശദീകരിച്ച് കോൺഗ്രസ്

Weather

അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ ദിനാന്തരീക്ഷ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ പോലെ അത്ര തീവ്രമാകില്ലെന്നാണ് കരുതുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിലായിരിക്കും മഴ ലഭിക്കുക. ഈ ദിവസങ്ങളിലൊന്നും യാതൊരുവിധ മുന്നറിയിപ്പുകളും പുറപ്പെടുവിച്ചട്ടില്ല.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ജൂലൈ 31 രാത്രി 11.30 വരെ 2.5 മുതൽ 2.8 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ജൂലൈ 30 വൈകിട്ട് 03.30 മുതൽ ആഗസ്ത് 03 രാത്രി 11.30 വരെ കേരളതീരത്ത് കടൽ പ്രക്ഷുബ്‍ധമാവാൻ സാധ്യതയുണ്ട്.
മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം. etc.) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് വീണ്ടും സുഹാന; ഷാരൂഖിന്റെ മകളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
'US had used “weather weapons” to trigger the floods in China': US professor Jin Canrong

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദേശം
30-07-2021:വടക്ക് കിഴക്ക് അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറ് അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടലിലും കൂടാതെ വെസ്റ്റ് ബംഗാൾ തീരത്തും (മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെയും ചില അവസരങ്ങളിൽ 65 കി.മീ വേഗതയിലും), തെക്ക്- പടിഞ്ഞാറൻ, മധ്യ- പടിഞ്ഞാറൻ, മധ്യ - വടക്കൻ അറബിക്കടലിലും, ഗുജറാത്ത്- മഹാരാഷ്ട്ര- കർണാടക തീരങ്ങളിലും (മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും), ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
31-07-2021:വടക്ക് കിഴക്ക് അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറ് അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടലിലും കൂടാതെ മധ്യ ബംഗാൾ ഉൾക്കടലിലും (മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെയും ചില അവസരങ്ങളിൽ 65 കി.മീ വേഗതയിലും), തെക്ക്- പടിഞ്ഞാറൻ, മധ്യ- പടിഞ്ഞാറൻ, മധ്യ - വടക്കൻ അറബിക്കടലിലും ഗുജറാത്ത്- മഹാരാഷ്ട്ര- കർണാടക തീരങ്ങളിലും (മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും), ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
01-08-2021 മുതൽ 03-08-2021 വരെ:തെക്ക്- പടിഞ്ഞാറൻ, മധ്യ- പടിഞ്ഞാറൻ, വടക്ക് - കിഴക്കൻ , അറബിക്കടലിലും ഗുജറാത്ത്- മഹാരാഷ്ട്ര- കർണാടക തീരങ്ങളിലും (മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും), ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

English summary
Kerala Weather today: Southwest monsoon has been weak over Kerala latest IMD report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X