കാലാവസ്ഥ: ചൂട് കത്തിക്കയറില്ല, ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു; ഉയർന്ന താപനില തുടുരും..
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു. എന്നാൽ തിങ്കളാഴ്ച വരെ ഉയർന്ന താപനില തുടരുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.
പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കാെല്ലം., തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഡോഗ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യത ഉണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ തിങ്കളാഴ്ച വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്ന് ഉയർന്ന രാത്രി താപനില തുടരാൻ സാധ്യത എന്നും മുന്നറയിപ്പിൽ പറയുന്നു.
അതേ സമയം, ഇന്നും നാളെയും സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് നൽകിയിരുന്ന റെഡ് അലേർട്ട് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണം കേന്ദ്രം പിൻവലിച്ചു. പകരം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന് വരും ദിവസങ്ങളിൽ സാധ്യത ഉണ്ടെന്നും അതീവ ജാഗ്രത തുടരണമെന്നും ആണ് നിർദ്ദേശം. ഇന്ന് രാത്രി എട്ട് മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. മീൻ പിടിത്ത ഉകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണം എന്നും മുന്നറിയിപ്പുണ്ട്.
അതേ സമയം സംസ്ഥാനത്ത് നാല് ദിവസത്തേക്ക് മഴ പെയ്യാനുള്ള സാധ്യത ഉണ്ടെന്നാണ് പ്രവചനം. ഇന്ന് എട്ട് ജില്ലകളിൽ മഴ പെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ സാധ്യത. ഏഴാം തീയതി വയനാട് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒ റ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 64. 5 മില്ലി മീറ്റർ മുതൽ 111. 5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെ ആണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നൽ ജാഗ്രത വേണം












Click it and Unblock the Notifications