Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതൽ ജില്ലകളിൽ ചൂട് അനുഭവപ്പെടും; ഈ 8 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഉയർന്ന താപനില കൂടുതൽ ജില്ലകളിൽ അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൂടുതൽ ജില്ലകളിൽ കൊടും ചൂട് അനുഭവപ്പെടും. ഇന്നും നാളെയും എട്ട് ജില്ലകളിൽ ഉയർന്ന താപനില യെല്ലോ അലേർട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്കാണ് പുതിയ ഉയർന്ന താപനില മുന്നറിയിപ്പ് പുറത്തിറക്കിയത്.

ഇന്നും നാളെയും കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറാണകുളം , കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരയെും ( സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡി​ഗ്രി സെൽഷ്യസ് കൂടുതൽ ) താപനില ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

sumemr

സംസ്ഥാനത്ത് താപനില ഉയർന്ന നിലയിൽ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതകൾ കൂടുതൽ ആയതിനാൽ ആളുകൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. സൂര്യാഘാത സാധ്യത പരി​ഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം സംസ്ഥാനത്ത് പുന ക്രമീകരിച്ചിട്ടുണ്ട്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയം ഏപ്രിൽ 30 വരെയാണ് പുന ക്രമീകരിച്ചത്. താപ നില ഉയരുന്ന സാഹചര്യത്തിലാണ് ലേബർ കമ്മീഷണറേറ്റിന്റെ ജോലി സമയം പുന ക്രമീകരിച്ചുള്ള ഉത്തരവ്.

രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്നവർക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കും. ഷിഫ്റ്റ് വ്യവലസ്ഥയിൽ ഉള്ളവർക്ക് ഉച്ചയ്ക്ക് 12 ന് ഷിഫ്റ്റ് അവസാനിക്കും. വൈകീട്ട് മൂന്നിന് ഇത് പുനരാരംഭിക്കുന്നത തരത്തിലാണ് ക്രമീകരണം. ജില്ലാ ലേബർ ഓഫീസർ, അസി. ലേബർ ഓഫീസർ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക ടീമുകുകൾ രൂപീകരിച്ച് ദൈനം ദിന പരിശോധന നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+