Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലും ലക്ഷദ്വീപിലും കഴിഞ്ഞ മണിക്കൂറുകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. കോഴിക്കോട്, വൈക്കം, മാഹി എന്നിവിടങ്ങളിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്, നാല് സെന്റിമീറ്റർ. ആലപ്പുഴ, മങ്കൊമ്പ്, കണ്ണൂർ, തളിപറമ്പ്, അമിനി എന്നിവിടങ്ങളിൽ മൂന്ന് സെന്റിമീറ്ററും കുരുഡുമണ്ണിൽ, മൈലാടുംപാറ, കൊയിലാണ്ടി, വൈത്തിരി, തലശേരി എന്നിവിടങ്ങളിൽ രണ്ട് സെന്റിമീറ്റർ മഴയും രേഖപ്പെടുത്തി.

Weather

അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. മെയ് 25 വരെ കേരളത്തിൽ ഇടിമിന്നൽ മുന്നറിയിപ്പും തീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ലക്ഷദ്വീപിലും ഇടിമിന്നൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 7 മുതൽ 11 സെന്റിമീറ്റർ മഴയാണ് മെയ് 24 വരെ പ്രതീക്ഷിക്കുന്നത്. മെയ് 25ന് ചില പ്രദേശങ്ങളിൽ 12 മുതൽ 20 സെന്റിമീറ്റർ മഴയും പ്രതീക്ഷിക്കുന്നു.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

21.05.2021: കോട്ടയം, ഇടുക്കി
22.05.2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
23.05.2021: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
24.05.2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
25.05.201: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ :
കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി:
കൂടി താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില - 26 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ:
കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 29 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ വിമാനത്താവളം:
കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കൊച്ചി വിമാനത്താവളം:
കൂടിയ താപനില-34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി):
കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്:
കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 28 ഡിഗ്രി സെൽഷ്യസ്

പാലക്കാട്:
കൂടിയ താപനില- 38 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 28 ഡിഗ്രി സെൽഷ്യസ്

പുനലൂർ:
കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം

തിരുവനന്തപുരം എപി:
കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

Recommended Video

cmsvideo
    Heavy rain alert in Kerala | Oneindia Malayalam

    തിരുവനന്തപുരം സിറ്റി:
    കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
    കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

    വെളളാനിക്കര:
    കൂടിയ താപനില- 38 ഡിഗ്രി സെൽഷ്യസ്
    കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

    ഭാനു ശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+