കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള തീരത്ത് മേയ് 27, 28, 29 എന്നീ തീയ്യതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

പ്രത്യേക ജാഗ്രത നിര്‍ദ്ദേശം
തെക്കുപടിഞ്ഞാറന്‍-വടക്കുപടിഞ്ഞാറന്‍ - മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍,തെക്കുപടിഞ്ഞാറന്‍-വടക്കുപടിഞ്ഞാറന്‍ - മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ ,തമിഴ്നാട് -കന്യാകുമാരി-ആന്ധ്രാതീരങ്ങള്‍ എന്നീ സമുദ്രഭാഗങ്ങളില്‍ 27-05-2021,28 -05-2021& 29052021 എന്നീ തീയ്യതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
30.05.2021 മുതല്‍ 31. 05. 2021 എന്നീ തീയ്യതികളില്‍ തെക്കുപടിഞ്ഞാറന്‍-വടക്കുപടിഞ്ഞാറന്‍ - മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും,ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുഭാഗത്തും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉയര്‍ന്ന തിരമാല ജാഗ്രത മുന്നറിയിപ്പ്
27.05.2021 രാത്രി 11:30 വരെ 3 മുതല്‍ 3.8 മീറ്റര്‍ ഉയരത്തില്‍ പൊഴിയൂര്‍ (തിരുവനന്തപുരം) മുതല്‍ കാസര്‍ഗോഡ് വരെ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 28.05.2021 രാത്രി 11:30 വരെ 3.5 മുതല്‍ 4 മീറ്റര്‍ ഉയരത്തില്‍ കൊളച്ചല്‍ മുതല്‍ ധനുഷ്‌കോടി വരെ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യ തൊഴിലാളികളും,തീരദേശ വാസികളും ജാഗ്രത പാലിക്കേണ്ടതാണ്.
ശരിക്കും ക്യൂട്ട്.. നടി ആൻഡ്രിയയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ












Click it and Unblock the Notifications