മഴയൊഴിയാതെ തിരുവോണം; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലയോര മേഖലകളിൽ കനത്ത ജാഗ്രത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയക്ക് സധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശ്ശൂർ മുതൽ വയനാട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ മലയോര മേഖലകളിലും കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കോമോറിൻ തീരത്തെ ചക്രവാതച്ചുഴിയും, ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് മഴയ്ക്ക് കാരണം.

അതേസമയം വരും മണിക്കൂറുകളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിരുവനന്തപുരം മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ മൂന്ന് പേർക്കായുള്ള തെരച്ചിൽ തുടരുന്നു
ജില്ലയിൽ മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ മൂന്ന് പേർക്കായുള്ള തെരച്ചിൽ നാലാം ദിവസവും തുടരുകയാണ്. നേവിയും, കോസ്റ്റ്ഗാർഡും, തീരദേശ പോലീസും, മറൈൻ എൻഫോഴ്സ്മെന്റും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി രാത്രിയിൽ ഉൾപ്പടെ തെരച്ചിൽ നടത്തിയിരുന്നെങ്കിലും യുവക്കാളെ കണ്ടെത്താനായിരുന്നില്ല.
ആളുകൾ കുടുങ്ങി കിടക്കുന്നു എന്ന് കരുതുന്ന ഭാഗത്ത് പുലിമുട്ടിലെ കല്ലും വലയുടെ അവശിഷ്ടങ്ങളും വടവും മാറ്റി നോക്കിയായിരുന്നു ഇന്നലത്തെ തെരച്ചിൽ.
വിഴിഞ്ഞം , ചവറ എന്നിവിടങ്ങളിൽ നിന്ന് കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ചാണ് പുലിമുട്ടിലെ കല്ലുകൾ നീക്കിയത്. ബോട്ട് ഉടമ കഹാറിന്‍റെ മക്കളായ ഉസ്മാൻ, മുസ്തഫ, തൊഴിലാളിയായ അബ്ദുൾ സമദ് എന്നിവരെയാണ് ഇനിയും കണ്ടെത്താൻ ആകാത്തത്.
പ്രതിരോധ ശേഷി വർധിപ്പിക്കണോ? എന്നാൽ ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിച്ചോളു...












Click it and Unblock the Notifications