ഷീല ദീക്ഷിത്തിന് വരവേല്‍പ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ഗവര്‍ണറായി ചുമതലയേല്‍ക്കാല്‍ മുന്‍ ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത് കേരളത്തിലെത്തി. തിങ്കളാഴ്ച വൈകീട്ടോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് ഷീല ദീക്ഷിത്തിനെ സ്വീകരിച്ചു.
മാര്‍ച്ച 11 നാണ് ഷീല ദീക്ഷിതിന്റെ സത്യപ്രതിജ്ഞ. തിങ്കളാഴ്ച വൈകീട്ട് വിമാനമിറങ്ങിയ ഷീല ദീക്ഷിത്തിനെ വ്യോമ സേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയ സ്വീകരിച്ചു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി മുന്‍ ഗവര്‍ണര്‍ പി നിഖില്‍ കുമാര്‍ രാജിവച്ചതോടെയാണ് ഷീല ദീക്ഷിതിനെ കേരള ഗവര്‍ണറായി നിയമിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത്തിന്റെ നേതൃത്തില്‍ ആയിരുന്നു ദില്ലി നിയമസഭ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിട്ടത്. പക്ഷേ ദയനീയ പരാജയമാണ് കോണ്‍ഗ്രസ് ദില്ലിയില്‍ നേരിട്ടത്.

മുഖ്യമന്ത്രിയുടെ സ്വാഗതം
കേരള ഗവര്‍ണറായി ചുമതലയേല്‍ക്കാനെത്തിയ ഷീല ദീക്ഷിത്തിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഭാര്യയും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു.

സ്പീക്കറും ആഭ്യന്തര മന്ത്രിയും
ഷീല ദീക്ഷിത്തിന് സ്പീക്കര്‍ ജി കാര്‍ത്തികേയനും ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തലയും ബൊക്കെ സമ്മാനിക്കുന്നു.

ഗാര്‍ഡ് ഓഫ് ഓണര്‍
ഷീല ദീക്ഷിത് ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്നു.

ബിഗ് സല്യൂട്ട്
ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച ഷീല ദീക്ഷിത് സല്യൂട്ട് ചെയ്യുന്നു












Click it and Unblock the Notifications