Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ക്കും തൊഴിലന്വേഷകര്‍ക്കും 1000 രൂപ! തോറ്റെങ്കിലും പ്രഖ്യാപിച്ചത് നടപ്പാക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി പ്രഖ്യാപിച്ച വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷനും തൊഴിലന്വേഷകര്‍ക്കുള്ള സ്‌കോളര്‍ഷിപ്പും വിതരണം ചെയ്യാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ജനക്ഷേമ പദ്ധതികളിലൂന്നി തന്നെ കളം പിടിക്കാനാണ് സര്‍ക്കാരിന്റെ നീക്കം എന്നാണ് വിവരം.

സാമൂഹിക ക്ഷേമ പെന്‍ഷനുകളുടെ മാതൃകയില്‍ പ്രഖ്യാപിച്ച പുതിയ പെന്‍ഷന്‍ പദ്ധതിയാണ് 'സ്ത്രീ സുരക്ഷാ പെന്‍ഷന്‍'. ഇത് പ്രകാരം അര്‍ഹരായ സ്ത്രീകള്‍ക്ക് മാസം 1000 രൂപ വീതം ലഭിക്കും. മറ്റ് ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടാത്ത 35 നും 60 നും ഇടയില്‍ പ്രായമുള്ളവരും മഞ്ഞ (അന്ത്യോദയ അന്നയോജന), പിങ്ക് (മുന്‍ഗണനാ വിഭാഗം) റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടവരുമായ സ്ത്രീകള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക.

Pension

ട്രാന്‍സ്വുമണിനും അപേക്ഷിക്കാം. സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിയും പെന്‍ഷന്‍ കിട്ടാനുള്ള അയോഗ്യതയല്ല. എന്നാല്‍ വിധവാ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ പോലുള്ള സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍, വിവിധ സര്‍വീസ് പെന്‍ഷനുകള്‍, കുടുംബ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡിന്റെ കുടുംബ പെന്‍ഷന്‍, ഇപിഎഫ് പെന്‍ഷന്‍ മുതലായവയില്‍ ആനുകൂല്യം കൈപ്പറ്റുന്നവര്‍ക്ക് ഈ പെന്‍ഷന്‍ ലഭിക്കില്ല.

ഗുണഭോക്താവിന് 60 വയസ് തികഞ്ഞാല്‍ പദ്ധതിയില്‍ നിന്നും പുറത്താകും. സംസ്ഥാനത്ത് നിന്ന് താമസം മാറിയാലും കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ്, കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, മറ്റു സ്വയംഭരണ/ ഗ്രാന്റ്ഇന്‍എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയില്‍ സ്ഥിരമായോ കരാര്‍ നിയമനമോ ലഭിച്ചാലും പെന്‍ഷനുള്ള അര്‍ഹത ഇല്ലാതാകും. റേഷന്‍ കാര്‍ഡ് നീല, വെള്ള, കാര്‍ഡുകളായി തരം മാറ്റപ്പെട്ടാലും ആനുകൂല്യം ലഭിക്കില്ല.

മാത്രമല്ല ഗുണഭോക്താവ് ഒരു മാസത്തിലേറെ റിമാന്‍ഡിലോ ജയിലിലോ ആയാലും പിന്നെ പെന്‍ഷന്‍ കിട്ടില്ല. ഗുണഭോക്താക്കള്‍ തങ്ങളുടെ തദ്ദേശ സ്ഥാപനത്തിലെ സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. പ്രായം തെളിയിക്കാന്‍ ആവശ്യമായ രേഖ സമര്‍പ്പിക്കണം. ഇവയൊന്നും ഇല്ലെങ്കില്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നല്‍കാം. പരിശോധനകള്‍ക്ക് ശേഷം അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ ബാങ്ക് അക്കൗണ്ടിലൂടെ പെന്‍ഷന്‍ തുക ലഭിക്കും.

പെന്‍ഷന്‍ ലഭിച്ചാല്‍ ഗുണഭോക്താവ് എല്ലാ വര്‍ഷവും ആധാര്‍ അധിഷ്ഠിത ബയോമെട്രിക് സംവിധാനത്തിലൂടെ മസ്റ്ററിംഗ് നടത്തണം. അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റി എന്ന് കണ്ടെത്തിയാല്‍ 18% പലിശ സഹിതം തുക തിരികെ ഈടാക്കും. ഗുണഭോക്താവ് മരിച്ചാല്‍ അവകാശികള്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല. പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ടെന്നു കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന ഓരോ ഗുണഭോക്താവും സെക്രട്ടറിക്ക് നല്‍കണം.

സമാനമായി തൊഴിലന്വേഷകര്‍ക്ക് വേണ്ടി പ്രഖ്യാപിച്ച പദ്ധതിയാണ് പ്രജ്വല. നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും പദ്ധതി പ്രകാരം ഒരു വര്‍ഷത്തേക്ക് ഒരോ മാസവും 1000 രൂപ വീതം ലഭിക്കും. എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പ്ലസ് ടു, വിഎച്ച്എസ്സി, ഐടിഐ, ഡിപ്ലോമ, ഡിഗ്രി എന്നിവ പാസായതിന് ശേഷം നൈപുണ്യ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

ജോലിക്കോ മത്സരപരീക്ഷയ്‌ക്കോ തയാറെടുക്കുന്നവര്‍ക്കും ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരുടെ പ്രായം 18 നും 30 നും ഇടയ്ക്കാവണം. സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരാണ് അപേക്ഷിക്കേണ്ടത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള സ്ഥാപനത്തിലാകണം പരിശീലനം.

മത്സരപരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ പിഎസ്സി അടക്കമുള്ള റിക്രൂട്ടിങ് ഏജന്‍സികളില്‍ അപേക്ഷിച്ചിരിക്കണം. മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. employment.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് അപക്ഷിക്കേണ്ടത്. അപേക്ഷ ലഭിക്കുന്ന മുന്‍ഗണനാക്രമം നോക്കി അര്‍ഹരായ ആദ്യത്തെ 5 ലക്ഷം പേരെ തിരഞ്ഞെടുക്കും. ജോലി ലഭിച്ചാല്‍ ആനുകൂല്യം ലഭിക്കുന്നതല്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+