അരിക്കൊമ്പന് കന്യാകുമാരിയില്‍; രാത്രിയില്‍ സഞ്ചരിച്ചത് 15 കിലോമീറ്റര്‍
തിരുവനന്തപുരം: ജനവാസമേഖലയില്‍ ഭീതി പരത്തിയതിനെ തുടര്‍ന്ന് ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന് കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നു. ഇത് സംബന്ധിച്ച റേഡിയോ കോളര്‍ സന്ദേശം ലഭിച്ചതായി തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ഇന്നലെ രാത്രിയോടെ 15 കിലോമീറ്ററോളം സഞ്ചരിച്ചാണ് അരിക്കൊമ്പന് കന്യാകുമാരി വനാതിര്‍ത്തിയിലേക്ക് കടന്നത്.
ആന പൂര്‍ണ ആരോഗ്യവാനാണ് എന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട് - കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള കോതയാര്‍ ഡാമിന് അടുത്താണ് അരിക്കൊമ്പന് നിലയുറപ്പിച്ചിരുന്നത്. അരിക്കൊമ്പന് ഇവിടെയാണ് കൂടുതല്‍ സമയം ചെലവിടുന്നത്. വളരെ പതുക്കെയാണ് അരിക്കൊമ്പന്റെ സഞ്ചാരമെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. അതേസമയം അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്ന് തിരുവനന്തപുരം ജില്ലയിലെ വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറുന്നുണ്ട്.

നെയ്യാര്‍ വനമേഖലയില്‍ നിരീക്ഷണം ശക്തമാക്കാനാണ് വനം വകുപ്പിന്റെ നീക്കം. നേരത്തെ തമിഴ്നാട് വനം വകുപ്പ് പിടികൂടി അരിക്കൊമ്പനെ അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയിലാണ് കഴിഞ്ഞ ദിവസം തുറന്നു വിട്ടിരുന്നു. 15 പേര് അടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റുകളായി കോതയാര്‍ വനാതിര്‍ത്തിയില്‍ നിരീക്ഷണം നടത്തി വരികയാണ്. അതിനിടെ അരിക്കൊമ്പനെതിരെ പ്രതിഷേധവുമായി കന്യാകുമാരി പഴംകുടി ആദിവാസി സമൂഹം രംഗത്തെത്തിയിട്ടുണ്ട്.
കന്യാകുമാരി വനമേഖലയില്‍ അരിക്കൊമ്പന് എത്തിയ സാഹചര്യത്തില്‍ ജനവാസമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ ആനയെ ഉള്‍ക്കാട്ടിലേക്കു കടത്തിവിടാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്ന് ഡി എഫ് ഒ വ്യക്തമാക്കിയിട്ടുണ്ട്. അംബാസമുദ്രം, കളക്കട്, കന്യാകുമാരി മേഖലകളിലെ 60 വനം വകുപ്പ് ഉദ്യോഗസ്ഥരും അരിക്കൊമ്പനെ നിരീക്ഷിച്ച് വരികയാണ്.
ചിന്നക്കനാലില്‍ ജനവാസ മേഖലയിലിറങ്ങി പതിവായി പ്രശ്നങ്ങള്‍ സൃഷ്ടിച്ചതോടെയാണ് അരിക്കൊമ്പനെ മാറ്റാന്‍ തീരുമാനമായത്. അരിക്കൊമ്പനെ റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടിലേക്ക് മാറ്റിയാല്‍ മതി എന്ന ഹൈക്കോടതി നിലപാടിന്റെ അടിസ്ഥാനത്തിലാണ് ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയത്. ഏപ്രില്‍ 29 നാണ് അരിക്കൊമ്പനെ മയക്കുവെടി വെക്കുന്നത്.
പിന്നാലെ മേതകാനത്ത് അരിക്കൊമ്പനെ തുറന്നുവിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുമളി, കമ്പം ഭാഗത്തെ ജനവാസമേഖലയിലേക്ക് അരിക്കൊമ്പനിറങ്ങിയത്. ഇതോടെ തമിഴ്നാട് വനം വകുപ്പും അരിക്കൊമ്പന് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഇതിന് ശേഷം പലപ്പോഴായി അരിക്കൊമ്പന്റെ കഴുത്തിലുള്ള റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടമാകുകയും ചെയ്തിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications