കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലൂ വെയ്‌ലിനെ പേടിച്ച് പിണറായിയും? ഇനി രക്ഷ നരേന്ദ്ര മോദി തന്നെ... ആ വിരോധം അവിടെ തീരും!!!

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവന്തപുരം: ബ്ലൂ വെയ്ല്‍ എന്ന കൊലയാളി ഗെയിമിനെ പേടിച്ചിരിക്കുകയാണ് രക്ഷിതാക്കള്‍. ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയ ഗെയിം ഇങ്ങ് കേരളത്തിലും എത്തിയിട്ടുണ്ട്. ഗെയിം കളിക്കുന്ന നാല് കുട്ടികളെ കണ്ടെത്തുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്ത് ചെയ്യാനാകും എന്നാണ് ചോദ്യം. വിഷയം നിയമസഭയിലും ചര്‍ച്ചയായി. ഭരണപക്ഷ എംഎല്‍എ ആയ രാജു എബ്രഹാം ആണ് വിഷയം നിയമസഭയില്‍ ഉന്നയിച്ചത്.

കേരളം ഇക്കാര്യത്തില്‍ രാജ്യത്തിന് തന്നെ മാതൃകയാകണം എന്നാണ് രാജു എബ്രഹാമിന്റെ ആവശ്യം. എന്നാല്‍ അത് എങ്ങനെ സാധ്യമാകും?

കേരളം മാതൃകയാകണം

കേരളം മാതൃകയാകണം

ബ്ലൂ വെയ്ല്‍ ഗെയിം പോലുള്ളവയില്‍ കൗമാരക്കാര്‍ ആകൃഷ്ടരാകുന്ന സംഭവം ആണ് രാജു എബ്രഹാം നിമയസഭയില്‍ ഉയര്‍ത്തിയ വിഷയം. ഇക്കാര്യത്തില്‍ രാജ്യത്തിന് തന്നെ മാതൃകയാകുന്ന നടപടി എടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിരോധിക്കാന്‍ പറ്റുമോ?

നിരോധിക്കാന്‍ പറ്റുമോ?

ഓണ്‍ലൈന്‍ ഗെയിം ആയ ബ്ലൂ വെയ്ല്‍ ഗെയിം നിരോധിക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ എംഎല്‍എയ്ക്ക് ഉറപ്പൊന്നും ഇല്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഈ ഗെയിമിന്റെ സ്വാധീനത്തില്‍ അകപ്പെട്ടു എന്ന് കരുതുന്ന നാല് കുട്ടികളെ കണ്ടെത്തിയ കാര്യം അദ്ദേഹം ഗൗരവത്തോടെ തന്നെ പരാമര്‍ശിച്ചു.

മുഖ്യമന്ത്രിയ്ക്ക് മറുപടിയുണ്ട്

മുഖ്യമന്ത്രിയ്ക്ക് മറുപടിയുണ്ട്

ബ്ലൂ വെയ്ല്‍ പോലുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ ഐടി മിഷന്റെ പരിധിയില്‍ ആണ് വരുന്നത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഐടി മിഷന്റെ കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ആണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടത് എന്നും വ്യക്തമാക്കി.

നിരോധിക്കാന്‍ ആര് വേണം

നിരോധിക്കാന്‍ ആര് വേണം

കേരളം വിചാരിച്ചാല്‍ ഗെയിം നിരോധിക്കാന്‍ പറ്റില്ല എന്ന സൂചന തന്നെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കാര്യത്തിലെങ്കിലും

ഇക്കാര്യത്തിലെങ്കിലും

ഏറെ ആശങ്ക പരത്തുന്നതാണ് ബ്ലൂ വെയ്ല്‍ ഗെയിം. ്അതുകൊണ്ട് ഇക്കാര്യത്തിലെങ്കിലും കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വച്ച് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകും എന്ന് പ്രതീക്ഷിക്കാം.

രണ്ടായിരത്തിലധികം പേര്‍

രണ്ടായിരത്തിലധികം പേര്‍

കേരളത്തില്‍ മാത്രം രണ്ടായിരത്തിലധികം പേര്‍ ബ്ലൂ വെയ്ല്‍ ഗെയിം ഡൗണ്‍ോഡ് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഗതി അത്ര ലളിതമല്ലെന്ന് തന്നെ കരുതേണ്ടി വരും.

പ്ലേ സ്റ്റോറില്‍ കിട്ടില്ല

പ്ലേ സ്റ്റോറില്‍ കിട്ടില്ല

പ്ലേ സ്റ്റോറിലോ മറ്റ് ഗെയിം സ്‌റ്റോറുകളിലോ ലഭിക്കുന്നതല്ല ഈ ഗെയിം എന്നതാണ് പ്രത്യേകത. മറ്റാരെങ്കിലും നല്‍കിയാല്‍ മാത്രമേ ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റുകയുള്ളൂ.

ജൈവമാലിന്യങ്ങളെ കളയാന്‍

ജൈവമാലിന്യങ്ങളെ കളയാന്‍

ലോകത്തുള്ള 'ജൈവ മാലിന്യങ്ങളെ' മുഴുവന്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ റഷ്യക്കാരന്‍ ആയ ഫിലിപ്പ് ബുഡീക്കിന്‍ ആണ് ഈ ആത്മഹത്യ ഗെയിമിന്റെ ഉപജ്ഞാതാവ് എന്നാണ് കരുതുന്നത്. പാഴ്ജന്മങ്ങളെ ഇല്ലാതാക്കുക ആണത്രെ ഇയാളുടെ ലക്ഷ്യം.

നൂറുകണക്കിന് കുട്ടികള്‍

നൂറുകണക്കിന് കുട്ടികള്‍

റഷ്യയില്‍ മാത്രം ഈ ഗെയിം കളിച്ച് 130 ല്‍ പരം കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ലോകവ്യാപകമായ കണക്കെടുത്താല്‍ അതിലും ഏറെ വരും എന്ന് ഉറപ്പാണ്

English summary
Kerala will ask Central Government to Ban Blue Whale Game.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X