കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത ബന്ദ് ഇല്ലാത്ത കേരളം! മോദിയുടെ കോലവും കത്തിക്കില്ലേ? പതിവിന് വിപരീതം... കാരണം എന്ത്? ഉത്തരം സിംപിള്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് വലിയ കര്‍ഷക പ്രക്ഷോഭം നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഡിസംബര്‍ 8 ന് ഭാരത ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്രത്തിന്റെ വിരട്ട് ഏറ്റില്ല, ഇന്ത്യയിലെ കര്‍ഷക സമരത്തില്‍ ഇടപെടുമെന്ന് കാനഡ, പിന്തുണ നല്‍കും!!കേന്ദ്രത്തിന്റെ വിരട്ട് ഏറ്റില്ല, ഇന്ത്യയിലെ കര്‍ഷക സമരത്തില്‍ ഇടപെടുമെന്ന് കാനഡ, പിന്തുണ നല്‍കും!!

ചൊവ്വാഴ്ച ഭാരത ബന്ദ്; കര്‍ഷക സമരം ദേശീയ തലത്തിലേക്ക്, മോദിയുടെ കോലം കത്തിക്കുംചൊവ്വാഴ്ച ഭാരത ബന്ദ്; കര്‍ഷക സമരം ദേശീയ തലത്തിലേക്ക്, മോദിയുടെ കോലം കത്തിക്കും

അവര്‍ അന്നമൂട്ടുന്നവര്‍; വേണ്ടത് ചെയ്യണം- കര്‍ഷക സമരത്തിന് പിന്തുണയുമായി നടന്‍ കാര്‍ത്തിഅവര്‍ അന്നമൂട്ടുന്നവര്‍; വേണ്ടത് ചെയ്യണം- കര്‍ഷക സമരത്തിന് പിന്തുണയുമായി നടന്‍ കാര്‍ത്തി

കര്‍ഷക സമരത്തിന് വലിയ പിന്തുണ നല്‍കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. എന്നാല്‍ ഈ ഭാരത ബന്ദില്‍ കേരളം പങ്കെടുക്കില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ബന്ദിന്റെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ പോലെ അല്ലെന്നാണ് പൊതുവേ കേരളത്തെ കുറിച്ചുള്ള ആക്ഷേപം. അപ്പോള്‍ ഈ ഭാരത ബന്ദില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം എന്താണ്?

ഭാരത ബന്ദ്

ഭാരത ബന്ദ്

കേന്ദ്ര സര്‍ക്കാര്‍ പുതിയതായി കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് സമരം. ഈ നിയമങ്ങളെല്ലാം പൂര്‍ണമായും പിന്‍വലിച്ചേ മതിയാവൂ എന്നാണ് കര്‍ഷകരുടെ ആവശ്യവും. ഇക്കാര്യം ഉന്നയിച്ച് തന്നെയാണ് ഡിസംബര്‍ 8 ന് ഭാരത ബന്ദും പ്രഖ്യാപിച്ചിട്ടുള്ളത്.

ബന്ദ് എന്ന് കേട്ടാല്‍

ബന്ദ് എന്ന് കേട്ടാല്‍

സാധാരണ ഗതിയില്‍ ബന്ദ് എന്ന് കേട്ടാല്‍ സമ്പൂര്‍ണ ബന്ദായിരിക്കും കേരളത്തില്‍ എന്നൊരു ആക്ഷേപമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ പലതിലും ഭാരത ബന്ദുകള്‍ പോലും കാര്യമായി ബാധിക്കാറില്ല. കേരളത്തിലെ ഹര്‍ത്താലുകളും പലപ്പോഴും ബന്ദ് പോലെ ആയി മാറാറും ഉണ്ട്.

ഇത്തവണയില്ല

ഇത്തവണയില്ല

എന്നാല്‍ ഇത്തവണ കേരളത്തില്‍ ഭാരത ബന്ദ് ഉണ്ടാവില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം തുടങ്ങുന്നത് എട്ടാം തീയ്യതിയാണ് എന്നത് തന്നെ പ്രധാന കാരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളിലാണ് എട്ടാം തിയ്യതി തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും തിരഞ്ഞെടുപ്പ് ചൂടിന്റെ സമയമാണിത്.

മറ്റ് മാര്‍ഗ്ഗങ്ങള്‍

മറ്റ് മാര്‍ഗ്ഗങ്ങള്‍

കേരളത്തില്‍ ബന്ദ് ഉണ്ടാകില്ല എന്നേയുള്ളു. മറ്റ് സമരമാര്‍ഗ്ഗങ്ങള്‍ ആലോചിക്കുമെന്നാണ് കേരള കര്‍ഷക സംഘടം സംസ്ഥാന സെക്രട്ടറി കെഎന്‍ ബാലഗോപാല്‍ പറയുന്നത്. മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗ്ഗീസ് കല്‍പകവാടിയും അറിയിച്ചു.

പ്രതികരണ ശേഷിയുള്ള കേരളം

പ്രതികരണ ശേഷിയുള്ള കേരളം

ഇതിന് മുമ്പും ദേശീയ തലത്തില്‍ പണിമുടക്കുകളും ബന്ദുകളും പ്രക്ഷോഭങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം അതില്‍ മുന്‍പന്തിയില്‍ നിന്നിട്ടുള്ളതും കേരളം തന്നെയാണ്. ഹര്‍ത്താലും ബന്ദും ആഘോഷിക്കുന്നു എന്നല്ല, പ്രതിഷേധങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നു എന്ന രീതിയില്‍ ആണ് കേരളത്തെ വിലയിരുത്തേണ്ടത് എന്നും ഒരു പക്ഷമുണ്ട്.

Recommended Video

cmsvideo
Farmer's announced bharath bandh on december | Oneindia Malayalam
മോദിയുടെ കോലം കത്തിക്കല്‍

മോദിയുടെ കോലം കത്തിക്കല്‍

കര്‍ഷക സമരത്തിന്റെ ഭാഗമായി ഡിസംബര്‍ 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. അതില്‍ നിന്ന് കേരളത്തിലെ കര്‍ഷക സംഘടനകള്‍ പിറകോട്ട് പോകാന്‍ സാധ്യതയില്ല. എന്തായാലും വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇപ്പോള്‍ ഇടപെട്ടിട്ടുണ്ട്.

English summary
Kerala will be omitted from Bharat Bandh by farmer organisations due to Local Body Elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X