പുതിയ ഐബി മേധാവി ഭയക്കുന്നത് കേരളത്തെ?
തിരുവന്തപുരം: കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ പുതിയ മേധാവിയായി ദിനേശ്വര്‍ ശര്‍മ ചുമതലയേല്‍ക്കുമ്പോള്‍ അദ്ദേഹം ഏറ്റവും ശ്രദ്ധ പതിപ്പിക്കുക കേരളത്തിലാകുമെന്ന് റിപ്പോര്‍ട്ട്. ഒരു കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായതുകൊണ്ടല്ല ഇത്. കേരളം രാജ്യ സുരക്ഷക്ക് ഭീഷണിയാകുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാകുമോ എന്ന സംശയത്തിലാണ്.
സമീപകാലത്ത് കേരളം തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ താവളമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദികള്‍ കേരളത്തെ അവരുടെ സുരക്ഷിത ഒളിത്താവളമായി കണക്കാക്കുന്നുണ്ടെന്നാണ് വിവരങ്ങള്‍. അടുത്തിടെ ഉണ്ടായ പല സംഭവങ്ങളും വെളിച്ചം വീശുന്നത് അതിലേക്ക് തന്നെയാണ്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത്ത് ഡോവലും കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്. കേരളത്തിലെ സംഭവ വികാസങ്ങള്‍ അദ്ദേഹം ഗൗരവത്തോടെ വീക്ഷിക്കുന്നുമുണ്ട്.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പലപ്പോഴും തീവ്രവാദികള്‍ക്ക് സഹായകമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഗള്‍ഫ് രാജ്യങ്ങളുമായി കേരളത്തിനുള്ള ബന്ധവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങിയ തീവ്രവാദ സംഘടനകള്‍ക്ക് കേരളവുമായുള്ള ബന്ധം അടുത്തിടെ പല സംഭവങ്ങളിലായി പുറത്ത് വന്നിട്ടുണ്ട്.
നിലവില്‍ ആവശ്യത്തിന് ആള്‍ബലമില്ലാത്ത സംവിധാനമാണ് നമ്മുടെ ഇന്റലിജന്‍സ് ബ്യൂറോ. 26,800 ജീവനക്കാര്‍ വേണ്ടിടത്ത് 18,300 പേര് മാത്രമേ ഉള്ളൂ. ജമ്മു കശ്മീരും കേരളവും ആണ് ഇപ്പോള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച മണ്ണെന്നാണ് വിലയിരുത്തല്‍. ജമ്മു കശ്മീര്‍ ദിനേശ്വര്‍ ശര്‍മയെ സംബന്ധിച്ചിടത്തോളം കൈവള്ളയിലെ നെല്ലിക്ക പോലെയാണ്. കേരളം അദ്ദേഹത്തിന്റെ സ്വന്തം കേഡറും.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications