കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ഐബി മേധാവി ഭയക്കുന്നത് കേരളത്തെ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവന്തപുരം: കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ പുതിയ മേധാവിയായി ദിനേശ്വര്‍ ശര്‍മ ചുമതലയേല്‍ക്കുമ്പോള്‍ അദ്ദേഹം ഏറ്റവും ശ്രദ്ധ പതിപ്പിക്കുക കേരളത്തിലാകുമെന്ന് റിപ്പോര്‍ട്ട്. ഒരു കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായതുകൊണ്ടല്ല ഇത്. കേരളം രാജ്യ സുരക്ഷക്ക് ഭീഷണിയാകുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാകുമോ എന്ന സംശയത്തിലാണ്.

സമീപകാലത്ത് കേരളം തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ താവളമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദികള്‍ കേരളത്തെ അവരുടെ സുരക്ഷിത ഒളിത്താവളമായി കണക്കാക്കുന്നുണ്ടെന്നാണ് വിവരങ്ങള്‍. അടുത്തിടെ ഉണ്ടായ പല സംഭവങ്ങളും വെളിച്ചം വീശുന്നത് അതിലേക്ക് തന്നെയാണ്.

Terrorism

ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത്ത് ഡോവലും കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്. കേരളത്തിലെ സംഭവ വികാസങ്ങള്‍ അദ്ദേഹം ഗൗരവത്തോടെ വീക്ഷിക്കുന്നുമുണ്ട്.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പലപ്പോഴും തീവ്രവാദികള്‍ക്ക് സഹായകമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഗള്‍ഫ് രാജ്യങ്ങളുമായി കേരളത്തിനുള്ള ബന്ധവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങിയ തീവ്രവാദ സംഘടനകള്‍ക്ക് കേരളവുമായുള്ള ബന്ധം അടുത്തിടെ പല സംഭവങ്ങളിലായി പുറത്ത് വന്നിട്ടുണ്ട്.

നിലവില്‍ ആവശ്യത്തിന് ആള്‍ബലമില്ലാത്ത സംവിധാനമാണ് നമ്മുടെ ഇന്റലിജന്‍സ് ബ്യൂറോ. 26,800 ജീവനക്കാര്‍ വേണ്ടിടത്ത് 18,300 പേര്‍ മാത്രമേ ഉള്ളൂ. ജമ്മു കശ്മീരും കേരളവും ആണ് ഇപ്പോള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച മണ്ണെന്നാണ് വിലയിരുത്തല്‍. ജമ്മു കശ്മീര്‍ ദിനേശ്വര്‍ ശര്‍മയെ സംബന്ധിച്ചിടത്തോളം കൈവള്ളയിലെ നെല്ലിക്ക പോലെയാണ്. കേരളം അദ്ദേഹത്തിന്റെ സ്വന്തം കേഡറും.

English summary
Kerala will be main focus for new IB Chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X