കേരളം ഇക്കുറി ചരിത്രം തിരുത്തും: ഇടത് സര്‍ക്കാറിനെ ജനം വീണ്ടും അധികാരത്തിലേറ്റും: യെച്ചൂരി
തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്രവിജയം നൽകാനൊരുങ്ങുകയാണ് കേരള ജനതയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കാസർഗോഡ് മുതൽ തിരുവനന്തപുരംവരെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളെല്ലാം എൽഡിഎഫ് സർക്കാരിന് അനുകൂലമായ പ്രതികരണമാണ് നടത്തുന്നത്. കഴിഞ്ഞ അമ്പതുകൊല്ലത്തെ ചരിത്രം കേരളം തിരുത്തിയെഴുതാൻ പോകുകയാണ്. ഇത്തവണ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ കേരള ജനത വീണ്ടും അധികാരത്തിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിൽ വരുമ്പോൾ മുന്നോട്ടുവച്ച 600ൽ 580 വാഗ്ദാനവും നടപ്പാക്കിയാണ് ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബാക്കിയുള്ളവ നടപ്പാക്കിവരുന്നു. ഇന്ത്യയിൽ മറ്റേത് സംസ്ഥാനത്ത് ഈ സ്ഥിതിയുണ്ട്? ഇത്രയും വികസന പ്രവർത്തനങ്ങൾ കാഴ്ചവെച്ച വേറേത് സർക്കാരുണ്ട്? ഇതൊക്കെ നടപ്പാക്കിയത് സാധാരണമായ ഒരവസ്ഥയിലല്ലെന്നോർക്കണം. പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും നിരന്തരമായി പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോയത്. കൊറോണയും ദേശീയ ലോക്‌ഡൗണും പിന്നാലെ വന്നു. അതു മാത്രമോ? നോട്ട് നിരോധനവും ചെറുകിട വ്യവസായങ്ങളെ തകർത്തതും ജിഎസ്‌ടിയുമുൾപ്പെടെ കേന്ദ്രമേൽപ്പിച്ച പ്രഹരങ്ങൾ വരുത്തിയ ആഘാതമെത്രയായിരുന്നു.

കേന്ദ്ര സർക്കാരിന്റെ ദ്രോഹനടപടികൾ വേറെ. ഭരണഘടനാ പ്രകാരം അവകാശപ്പെട്ടതുപോലും കേരളത്തിന് നിഷേധിച്ചു. ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തിയ നടപടികൾ ഓരോന്നായി കേന്ദ്രം കേരളത്തിനെതിരെ പുറത്തെടുത്തു. അർഹമായ ജിഎസ്‌ടി വിഹിതം തടഞ്ഞുവച്ചു. വിവിധ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടാൻ ശ്രമിച്ചു. പ്രകൃതിദുരന്തമുഖത്ത് പകച്ചുനിന്ന വേളയിൽ സഹായിക്കാൻ മുന്നോട്ടുവന്ന വിദേശ രാജ്യങ്ങളെയടക്കം തടയുകയാണ് കേന്ദ്ര സർക്കാർ ചെയ്‌തത്.
ഇത്രയൊക്കെ പ്രതിസന്ധിയുണ്ടായിട്ടും ഈ സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ശ്രമിച്ചത്. ഈ പ്രതികൂല സാഹചര്യത്തിലും ജനങ്ങൾക്കാവശ്യമായ വികസനങ്ങൾ നടപ്പിലാക്കാനും ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനും എൽഡിഎഫ് സർക്കാരിന് സാധിച്ചു. അതിനാണ് ജനങ്ങൾ വോട്ട് ചെയ്യാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്‌തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications