കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാരമായി ലഭിക്കുക 780 കോടി; കുടിശ്ശിക 6 സംസ്ഥാനങ്ങള്‍ക്കെന്ന് ധനമന്ത്രി
കേരളത്തിന് ലഭിക്കുന്നത് 780 കോടി രൂപയാണ്. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട തുക പൂര്‍ണമായും ലഭ്യമാക്കുമെന്നാണ് നിര്‍മല അറിയിച്ചത്.

ദില്ലി: കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം കൊടുത്ത് തീര്‍ക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. അതേസമയം കേരളത്തിന് തരാനുള്ള കുടിശ്ശിക തരാന്‍ തീരുമാനമായെന്ന് ധനമന്ത്രി അറിയിച്ചു. മാധ്യമങ്ങളോടായിരുന്നു പ്രതികരണം.
ജിഎസ്ടി ട്രിബ്യൂണല്‍ യോഗത്തിന് ശേഷമായിരുന്നു കെഎന്‍ ബാലഗോപാലിന്റെ പ്രതികരണം. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇത് ലഭ്യമാകുമെന്ന് ബാലഗോപാല്‍ പറഞ്ഞു. സാങ്കേതികരമായ ഉദ്യോഗസ്ഥര്‍ നല്‍കേണ്ടത രേഖകള്‍ കൊടുക്കുമെന്ന് അത് നടപടിക്രമം അനുസരിച്ച് തന്നെ നടക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
അതേസമയം കേരളത്തിന് ലഭിക്കുന്നത് 780 കോടി രൂപയാണ്. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട തുക പൂര്‍ണമായും ലഭ്യമാക്കുമെന്നാണ് നിര്‍മല അറിയിച്ചത്. മഹാരാഷ്ട്രയ്ക്കാണ് ഏറ്റവും കൂടുതല്‍ തുക ജിഎസ്ടി നഷ്ടപരിഹാര ഇനത്തില്‍ കേന്ദ്രം നല്‍കുന്നത്.

2102 കോടി രൂപ വരുമിത്. കര്‍ണാടകയ്ക്ക് 1934 കോടി, ഉത്തര്‍പ്രദേശിന് 1215 കോടി എന്നിങ്ങനെയാണ് നല്‍കാനുള്ളത്. പുതുച്ചേരിക്ക് 73 കോടി മാത്രമാണ് നല്‍കാനുള്ളത്. ഇതാണ് ഏറ്റവും കുറവ്. ആറ് സംസ്ഥാനങ്ങളാണ് എജി സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും, അവര്‍ക്ക് ആദ്യം തുക അനുവദിക്കുമെന്നുമാണ് നിര്‍മല സീതാരാമന്‍ അറിയിച്ചത്.
ഓഡിറ്റ് രേഖ ആവശ്യപ്പെട്ടതിന്റെ അര്‍ത്ഥം നഷ്ടപരിഹാര തുക അനുവദിക്കില്ല എന്നല്ലെന്നും ധനമന്ത്രി വിശദീകരിച്ചു. അതേസമയം ഓഡിറ്റ് രേഖ ആവശ്യപ്പെട്ടതിന്റെ അര്‍ഥം നഷ്ടപരിഹാര തുക അനുവദിക്കില്ലെന്നല്ല. 90 തുകയും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നേരത്തെ നല്‍കിയതാണെന്നും, ബാക്കി തുക എജി രേഖ ലഭ്യമാക്കിയ ശേഷം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
എന്നാല്‍ ജിഎസ്ടി ട്രിബ്യൂണലില്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട പല കാര്യങ്ങളിലും തീരുമാനമായില്ലെന്നാണ് സൂചന. പല വിഷയങ്ങളിലും സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. അടുത്ത ജിഎസ്ടി യോഗം തമിഴ്‌നാട്ടിലെ മധുരയിലും ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications