കേരളത്തില്‍ വീണ്ടും പണിമുടക്ക് വാരം
കോട്ടയം: കേരളത്തിലെ ജന ജീവിതം ദുസ്സഹമാക്കാന്‍ വീണ്ടും സമരങ്ങളുടെ നാളുകള്‍. കഴിഞ്ഞ കുറച്ചുനാളുകളായി ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരമുഖങ്ങള്‍ ഉണ്ടാകാറില്ലായിന്നു. വീണ്ടും കേരളത്തിന് പണിമുടക്ക് വാരം വന്നിരിക്കുന്നു. ജന ജീവിതം സ്തംഭിപ്പിക്കാവുന്ന സമരങ്ങള്‍ക്കാണ് കേരളം വീണ്ടും സാക്ഷിയാവുന്നത്. ഹര്‍ത്താലുകള്‍ കാരണം ഒരു വെക്കേഷന്‍ തന്നെ ആഘോഷിക്കാം.
തുടര്‍ച്ചയായ ഹര്‍ത്താലുകളും അവധിയുമായി കോട്ടയം പാലായ്ക്ക് അഞ്ചു ദിവസത്തെ വെക്കേഷനാണ് ലഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച യുഡിഎഫും ഞനിയാഴ്ച എല്‍ഡിഎഫുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനു പുറമെ ഞായറാഴ്ചയും റിപ്പബ്ലിക് ദിനമായ തിങ്കളാഴ്ചയും കൂടി വരുന്നുണ്ട്. കൂടാതെ 27ന് ബിജെപി സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാം കൊണ്ടും നീണ്ട അവധി ജനങ്ങള്‍ക്ക് കിട്ടി എന്നു പറഞ്ഞാല്‍ മതിയല്ലോ.

ഹര്‍ത്താലുകള്‍ മൂലം അവധി കിട്ടുമ്പോള്‍ സന്തോഷിക്കുന്ന ജനങ്ങളുണ്ടാകും. എന്നാല്‍ ഈ ഹര്‍ത്താലുകള്‍ മൂലം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ജനങ്ങളും ഉണ്ട്. ഈ ദിവസങ്ങളില്‍ പരീക്ഷകളുള്ള വിദ്യാര്‍ത്ഥികളും കഷ്ടപ്പെടും. പാചകവാതക വിതരണവും തടസ്സപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
മന്ത്രി കെഎം മാണിയുടെ വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് പാലായില്‍ രണ്ടു പാര്‍ട്ടികളും ഹര്‍ത്താലുകള്‍ നടത്തുന്നത്. നേതാക്കന്‍മാര്‍ കാണിക്കുന്ന അഴിമതികളില്‍ പാവം ജനങ്ങള്‍ എന്തു ചെയ്തു എന്ന ചോദ്യമാണ് നിലനില്‍ക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും സമരം നടത്തുമ്പോള്‍ ബിജെപി മാത്രം എന്തിനു മാറി നില്‍ക്കുന്നു എന്ന പോലെയാണ് ബിജെപിയും സമരരംഗത്ത് എത്തുന്നത്. എല്ലാംകൊണ്ടും കേരള ജനത പൊറുതിമുട്ടി എന്നു പറഞ്ഞാല്‍ മതിയല്ലോ.












Click it and Unblock the Notifications