കേരളത്തിന് പ്രായം കൂടുന്നു; യുവജനങ്ങൾ കുറയുന്നു;2036 - ൽ വയോജനങ്ങൾ കൂടും; റിപ്പോർട്ട് പറയുന്നു
തിരുവനന്തപുരം : വയോജനങ്ങളുടെ എണ്ണം കേരളത്തിൽ വർധിക്കുന്നതായി പുതിയ റിപ്പോർട്ട്. സ്റ്റാറ്റിസ്റ്റിക്സ് ആൻറ് പ്രോഗ്രാം ഇംപ്ലിമെന്റിങ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടാണിത്. 2021 - 2036 കാലഘട്ടത്തിൽ സംസ്ഥാനത്തെ യുവജനങ്ങളുടെ എണ്ണത്തിൽ ഇപ്പോഴുള്ളതിനേക്കാൾ മൂന്നു ശതമാനം കുറവുണ്ടാകുമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
16.5 ശതമാനം വയോജനങ്ങളും 22.1 ശതമാനം യുവജനങ്ങളുമാണ് നേരത്തെ കേരളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ, 2036 ആകുമ്പോൾ സ്ഥിതി ഇതായിരിക്കില്ല. ആ കാലയളവിൽ 22.8 ശതമാനം വയോജനങ്ങളും 19.2 ശതമാനങ്ങളുമായി മാറിയേക്കും എന്നാണ് സ്റ്റാറ്റിസ്റ്റിക്സ് ആൻറ് പ്രോഗ്രാം ഇംപ്ലിമെന്റിങ് മന്ത്രാലയത്തിൽ വ്യക്തമാക്കുന്നത്.

ഈ സാഹചര്യങ്ങൾ മുന്നിൽ കണ്ട് ജനങ്ങൾക്ക് വേണ്ടി ക്ഷേമ പ്രവർത്തനങ്ങളും ആരോഗ്യ സംരക്ഷണ പരിപാടികളും സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പുറത്തുവന്ന പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
2021 ലെ കണക്കുകൾ പരിശോധിച്ചാൽ കേരളത്തിലെ ജനസംഖ്യയിൽ 22.1 ശതമാനം ആളുകൾ യുവജനങ്ങളാണ്. എന്നാൽ , പത്തുവർഷങ്ങൾ കഴിഞ്ഞ 2031 - ൽ ഈ ശതമാന കണക്ക് 20 ശതമാനത്തിലേക്ക് എത്തിയേക്കും. എന്നാൽ , 2031 - ൽ നിന്നും അഞ്ചു വർഷങ്ങൾ കൂടി കടന്ന് 2036 എത്തുമ്പോൾ 19.2 ശതമാനമായി കേരളത്തിലെ യുവജനങ്ങളുടെ എണ്ണം മാറും.
അതേസമയം, ഈ റിപ്പോർട്ടുകൾ കേരളം എന്ന ഒരൊറ്റ സംസ്ഥാനത്തെ മാത്രമല്ല ബാധിക്കുന്നത് . തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലും ഹിമാചൽ പ്രദേശിലും സ്ഥിതി ഇതു തന്നെയാണ് . യുവജനങ്ങളുടെ എണ്ണം പ്രതീക്ഷിക്കാത്ത രീതിയിൽ കുറയുകയും വയോജനങ്ങളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യും.
അതേസമയം , യുവജന സംഖ്യ 1991 കാലഘട്ടത്തിൽ 222.7 ദശലക്ഷത്തിലേക്ക് എത്തിയിരുന്നു. എന്നാൽ, 2011 - ൽ ഈ കണക്ക് 333.4 ദശലക്ഷമായി മാറിയിരുന്നു. 371.4 ദശലക്ഷം ആയിരുന്നു 2021 - ൽ യുവജന സംഖ്യ. 2036 - ൽ 345.5 ദശലക്ഷമായി കുറയും എന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
എന്നാൽ , കഴിഞ്ഞ 2021 വരെ യുവാക്കളുടെ എണ്ണം ബിഹാറിലും ഉത്തർ പ്രദേശിലും ഉയർന്നിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ, ഇതിന് പിന്നാലെ, ഈ കണക്കിൽ വ്യത്യാസം ഉണ്ടായി. കുറഴി വന്നതായാണ് കാണിക്കുന്നത് . ഇന്ത്യയിൽ 2021 - ൽ 15 മുതൽ 29 വയസിനിടയിലുള്ളവർ 27.2 ശതമാനമായിന്നു . ഇത് 2036 - ൽ 22.7 ശതമാനമായി കുറയും. അതേസമയം, ബിഹാർ, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയുടെ യുവജനങ്ങളിൽ 52 ശതമാനവും ഉള്ളത്.












Click it and Unblock the Notifications