• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം ആളുന്നു; കേരളം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: വിവാദമായ കാര്‍ഷിക ബില്ലിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും. ബില്ലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കേരളവും സമാനമായ നിലപാട് സ്വീകരിക്കുന്നത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

കശ്മീരില്‍ തൊട്ട് വീണ്ടും തുര്‍ക്കി; കത്തുന്ന വിഷയം എന്ന് ഉര്‍ദുഗാന്‍, ഇന്ത്യയുടെ താക്കീത് അവഗണിച്ചു

പുതിയ കാര്‍ഷിക നിയമം സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടുക്കുന്നതാണെന്നും ഇത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍. വിഷയത്തില്‍ കേരളം നേരത്തെ തന്നെ അഡിഷണല്‍ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു.

ഭരണഘടനയുടെ കണ്‍കറണ്ട് ലിസ്റ്റിലുള്ള മേഖലയാണ് കൃഷി. അതിനാല്‍ തന്നെ വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള നിയമനിര്‍മ്മാണം നടത്തുമ്പോള്‍ സംസ്ഥാനങ്ങളുമായി കൂടിയിലോചിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് ഗുരുതരമായ ഭരണഘടമാ ലംഘനമാണെന്നായിരുന്നു സംസ്ഥാനത്തിന് ലഭിച്ച നിയമോപദേശം. തുടര്‍ന്നാണ് കേരളം കാര്‍ഷിക ബില്ലില്‍ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുന്നത്.

രണ്ട് അഗ്രികള്‍ച്ചറല്‍ ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയിട്ടുള്ളത്. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍, എന്നീ ബില്ലുകളാണ് രാജ്യസഭയില്‍ പാസായത്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് നേരത്തെ കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റി ആക്ട് കേരളം അടുക്കമുള്ള എട്ട് സംസ്ഥാനങ്ങള്‍ അംഗീകരിച്ചിരുന്നില്ല. അതിനാല്‍ തന്നെ നിലവില്‍ പാസാക്കിയ ബില്ലുകളേയും നിയമപരമായി ചോദ്യം ചെയ്യാനാവുമെന്നും അഡിഷണല്‍ അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കി.

cmsvideo
  Actor Krishna Kumar supports Farm Bills | Oneindia Malayalam

  രാജ്‌സഭയിലും പുറത്തും അടക്കം കാര്‍ഷിക ബില്ലിനെതിരെ പ്രക്ഷോഭം ശക്തമാവുകയാണ്. ബില്ലില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 25 ന് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യസഭയില്‍ ബില്ല് പാസാക്കുന്നതിനെതിരെ പ്രതിഷേധിച്ച 8 എംപിമാരെ സഭയില്‍ നിന്നും ഒരാഴ്ച്ചത്തേക്ക് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഇടത് എംപിമാരായ എളമരം കരീം, കെകെ രാഗേഷും അടക്കം ഡെറക് ഒബ്രിയാന്‍, ദോല സെന്‍, രാജീവ് സതവ്, റിപുന്‍ ബോറ, സയ്യിദ് നാസര്‍ ഹുസൈന്‍, സജ്ഞയ് സിങ് എന്നിവര്‍ക്കെതിരെയാണ് സസ്‌പെന്‍ഷന്‍ നടപടി. നടപടിയില്‍ പ്രതിഷേധിച്ച് എംപിമാര്‍ പാര്‍ലമെന്റിന് പുറന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

  മന്ത്രി വിഎസ് സുനില്‍ കുമാറിന് കൊറോണ; രോഗം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രി

  കൊഡജെനിക്‌സ് വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണം ആരംഭിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

  English summary
  Kerala will move to the Supreme Court against the controversial Agriculture Bill
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X