കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളം പൊറുക്കില്ല'; അത് തന്നെയാണ് എസ്എഫ്ഐക്കും പറയാനുള്ളത്, കോൺഗ്രസിനെതിരെ എസ്എഫ്ഐ

Google Oneindia Malayalam News

തിരുവനന്തപുരം: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. രാഹുല്‍ ഗാന്ധി എംപിയുടെ പിഎ അടക്കമുളളവര്‍ അക്കൂട്ടത്തിലുണ്ട്.

പ്രതിഷേധം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോയതിന് ശേഷമാണ് ഫോട്ടോ തകര്‍ത്തത് എന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ രംഗത്ത് വന്നിരിക്കുകയാണ്. രാഷ്ട്ര പിതാവിന്റെ ചിത്രം പോലും നിലത്തിട്ട് ചവിട്ടിപ്പൊളിച്ചു രാഷ്ട്രീയലാഭം നേടാൻ മാത്രം നികൃഷ്ടമാണ് കോൺഗ്രസ് സംസ്കാരം എന്ന് ആർഷോ കുറ്റപ്പെടുത്തി.

1

പിഎം ആർഷോയുടെ ഫേസ്ബുക്ക് കുറിപ്പ്: ' രാഹുൽ ഗാന്ധി എം.പിയുടെ മണ്ഡലം ഓഫീസിൽ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ഫോട്ടോ തകർത്തതുമായി ബന്ധപ്പെട്ട് എം.പിയുടെ പി.എ അടക്കമുള്ള നാല് കോൺഗ്രസുകാർ അറസ്റ്റിലായിരിക്കുകയാണ്. എത്രമാത്രം നികൃഷ്ടവും വഞ്ചനാപരവുമാണ് കോൺഗ്രസിന്റെ ചെയ്തികളെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെടുകയാണ് ഈ സംഭവത്തിലൂടെ.

2

എം.പി ഓഫീസിൽ പ്രതിഷേധിച്ച SFI പ്രവർത്തകരുടെ മേലെ ഗാന്ധി ചിത്രം തകർത്ത കുറ്റം ആരോപിച്ചു പ്രതിപക്ഷ നേതാവുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും മാധ്യമങ്ങളും നടത്തിയ പ്രസംഗം നമ്മൾ കേട്ടതാണ്. ഇന്ന് അവരുടെ പ്രതികരണങ്ങൾ എന്തെന്നറിയാൻ എസ്.എഫ്.ഐക്ക് ആകാംക്ഷയുണ്ട്.രാഷ്ട്ര പിതാവിന്റെ ചിത്രം പോലും നിലത്തിട്ട് ചവിട്ടിപ്പൊളിച്ചു രാഷ്ട്രീയലാഭം നേടാൻ മാത്രം നികൃഷ്ടമാണ് കോൺഗ്രസ് സംസ്കാരം.

ദിലീപ് കാശ് കൊടുത്തിട്ടാണ് ചെയ്തത് എന്ന് പറയുന്നുണ്ടോ? ആ സ്ത്രീയെ നുണ പരിശോധന നടത്തിയാല്‍ മതി: രാഹുൽ ഈശ്വർദിലീപ് കാശ് കൊടുത്തിട്ടാണ് ചെയ്തത് എന്ന് പറയുന്നുണ്ടോ? ആ സ്ത്രീയെ നുണ പരിശോധന നടത്തിയാല്‍ മതി: രാഹുൽ ഈശ്വർ

3

രാഷ്ട്രപിതാവിന്റെ മുഖത്തേക്ക് കാല് വെക്കുന്ന വെറുപ്പ് സംഘപരിവാറിൽ മാത്രമാണ് നാം കണ്ടു ശീലിച്ചത്. എന്നാൽ രാജ്യം ആദരിക്കുന്ന മഹാത്മാവിനെ പോലും ചവിട്ടി മെതിച്ച് അപമാനിക്കാൻ മാത്രമുള്ള കുറ്റ കൃത്യങ്ങൾ ചെയ്ത കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണം. സംഭവം നടന്നയുടനെ തന്നെ SFIക്ക് ഇതിൽ പങ്കില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ എം.പി ഓഫീസിനകത്തെ കോൺഗ്രസുകാർ തന്നെയാണ് കൃത്യം ചെയ്തതെന്നും എസ്.എഫ്.ഐ ആവർത്തിച്ചു വ്യക്തമാക്കിയതാണ്. അത് തെളിയിക്കുന്നതാണ് ഇപ്പോൾ നടന്ന അറസ്റ്റ്.

തെന്നിന്ത്യൻ സൂപ്പർ താരം തൃഷ കൃഷ്ണൻ കോൺഗ്രസിലേക്ക്? രാഷ്ട്രീയ പ്രവേശനം ഉടനെന്ന് റിപ്പോർട്ടുകൾതെന്നിന്ത്യൻ സൂപ്പർ താരം തൃഷ കൃഷ്ണൻ കോൺഗ്രസിലേക്ക്? രാഷ്ട്രീയ പ്രവേശനം ഉടനെന്ന് റിപ്പോർട്ടുകൾ

Recommended Video

cmsvideo
കരുണാകരനെതിരെ നടത്തിയ ഉള്‍പാര്‍ട്ടി കലാപത്തില്‍ പശ്ചാത്തപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല |*Kerala
4

മഹാത്മാ ഗാന്ധിയുടെ ഫോട്ടോ തകർത്ത സമയം കുറ്റം SFI- യിൽ ആരോപിച്ച കോൺഗ്രസ് നേതൃത്വം 'കേരളം പൊറുക്കില്ല' എന്ന് പോസ്റ്റെഴുതിയിരുന്നു. അത് തന്നെയാണ് എസ്.എഫ്.ഐക്കും പറയാനുള്ളത്, രാഷ്ട്രപിതാവ് മഹാത്മജിയുടെ ചിത്രം ചവിട്ടിത്തകർത്ത കേരളാ സംഘി യൂണിയനോടും കോൺഗ്രസുകാരോടും കേരളവും രാജ്യവും പൊറുക്കില്ല'.

English summary
Kerala will never forgive, SFI to congress over arrest of Congress workers for vandalising Gandhi's photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X