Get Updates
Get notified of breaking news, exclusive insights, and must-see stories!

പാഠപുസ്തകങ്ങളിൽ ഇന്ത്യ മാറ്റി ഭാരത് ആക്കാനുള്ള തീരുമാനത്തെ കേരളം അം​ഗീകരിക്കില്ല: വി ശിവൻകുട്ടി

തിരുവന്തപുരം: സാമൂഹിക ശാസ്ത്ര വിഷയങ്ങളെ സംബന്ധിച്ച് എൻ സി ഇ ആർ ടി സി സമിതി നൽകിയ ശുപാർശകളെ തുടക്കത്തിൽ തന്നെ കേരളം തള്ളിക്കളയുകയാണ് എന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, ഭരണഘടനയിൽ പറഞ്ഞ ഇന്ത്യ അഥവാ ഭാരതം എന്നത് എവിടേയും ഉപയോ​ഗിക്കാൻ ഓരോ പൗരനും അവകാശമുണ്ട്.

അതിന് പകരം ഭാരതം എന്ന് മാത്രം മതി എന്ന് പറയുന്നത് ദുഷ്ടലാക്കോടെയാണ് എന്നും അത് സങ്കുചിത രാഷ്ട്രീയമാണെന്നും കേരളത്തിന് അം​ഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശിവൻകുട്ടി.

sivan kutty

ചരിത്ര വസ്തുതക​ളെ വക്രീകരിക്കാനുള്ള ശ്രമങ്ങളേയും കേരളം തള്ളിക്കളയുകയാണ്. ദേശീയ തലത്തിൽ മുൻപ് ഇങ്ങനെയൊരു നീക്കം ഉണ്ടായപ്പോൾ അതിനെ അക്കാദമിക്ക് ആയി പ്രതികരിച്ചക് കേരളം മാത്രമാണ്.

ഒന്ന് മുതൽ പത്ത് വരെ സംസ്ഥാത്ത് എസ് ഇ ആർ ടി വികസിപ്പിക്കുന്ന പാഠപുസ്തകങ്ങളാണ് ഉപയോ​ഗിക്കുന്നത്. അത് കൊണ്ട് ഇവിടെ കാര്യമായി ബാധിക്കില്ല. സംസ്ഥാനത്ത് ഇക്കാര്യത്തിൽ സ്വന്തമായി തീരുമാനമെടുക്കാൻ അവകാശം ഉണ്ടെന്നും ശിവൻ കുട്ടി പറഞ്ഞു.

സംസ്ഥാനത്ത് 124 പാഠപുസ്തകകങ്ങളിൽ 44 എണ്ണം മാത്രമാണ് എൻ സി ആർ ടിയുടേത്. യഥാർത്ഥ ചരിത്രം വളച്ചൊടിച്ചാണ് എൻ സി ഇ ആർ ടി പുസ്തകങ്ങളിലൂടെ നൽകുന്നതെങ്കിൽ കേരളം അക്കാദമിക് സംവാദം നടത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.

പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ ചരിത്രമാണ് മാറ്റാൻ ശ്രമിക്കുന്നത്, പാഠ്യപദ്ധതി പരിഷ്ക്കരണം എന്ന പേരിൽ നടക്കുന്നത് ജനാധിപത്. വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 2024 ജൂണിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏവ്, ഒൻപത് ക്ലാസുകളിലെ പുതിക്കിയ പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിൽ എത്തിക്കും, 2025 ജൂണിൽ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാൻ കഴിയും.

ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളെ ചേർത്തുപിടിച്ചും യഥാർത്ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കുന്നതും ശാസ്ത്ര ചിന്ത വളർത്തുന്നതും ആയ പാഠ്യപദ്ധതി ആണ് കേരളത്തിൽ നടക്കുക. അതിൽ ഒരുവിട്ടുവീഴ്ചയും ഉണ്ടാകില്ല, മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+