Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രം എത്ര വിലകൂട്ടിയാലും കേരളം സൗജന്യമായി തന്നെ വാക്സിൻ നൽകും; തോമസ് ഐസക്

തിരുവനന്തപുരം; കൊവിഡ് വാക്സിന് കേന്ദ്രം എത്ര വില കൂട്ടിയാലും കേരളം സൗജന്യമായി തന്നെ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് വാക്സിൻ പണം ഈടാക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തോമസ് ഐസകിൻറെ പ്രതികരണം.

thomas isaac

ലോക് ഡൗണിലൂടെ രാജ്യത്തിന് കനത്ത സാമ്പത്തിക നഷ്ടം വരുത്തുന്നതിന് പകരം അൽപം നഷ്ടം സഹിച്ചാലും വാക്സിൻ സൗജന്യമായി നൽകുന്നതാണ് മികച്ച സാമ്പത്തിക ശാസ്ത്രമെന്നും തോമസ് ഐസക് പറഞ്ഞു. സംസ്ഥാനങ്ങൾക്ക് മത്സരിച്ച് കോവിഡ് വാക്സിൻ വാങ്ങട്ടേയെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ആയിരം കോടിയെടുത്ത് ഒറ്റയടിക്ക് ഈ അവസരത്തിൽ ചെലവഴിക്കുന്നത് കനത്ത സാമ്പത്തിക പ്രയാസത്തിലേക്ക് നയിക്കും.

കൊറോണ വ്യാപന ഭീതിക്കിടെ ആശുപത്രികളിലെ സാഹചര്യം വിലയിരുത്താനെത്തിയ കര്‍ണാടക മന്ത്രിമാര്‍: ചിത്രങ്ങള്‍ കാണാം

കേന്ദ്രത്തിന് 150 രൂപയ്ക്കും സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും വാക്‌സിന്‍ എന്നുപറയുന്നതില്‍ എന്ത് ന്യായമാണ് ഉള്ളതെന്നും തോമസ് ഐസക് ചോദിച്ചു. ഒരു രാഷ്ട്രം എല്ലാം ഒന്ന് എന്ന് വാദിക്കുന്നവർ ഇപ്പോൾ മൂന്ന് വിലയാക്കി മാറ്റിയിരിക്കുകയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന ചെയ്തില്ലേങ്കിൽ 1100 കോടി രൂപ എവിടെ നിന്നാണ് ഉണ്ടാക്കാൻ കഴിയുകയെന്നും ഐസക് ചോദിച്ചു.

തമിഴ് താരം വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    Doctor Trupti giladi's live goes viral

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+