കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കും- മന്ത്രി എംഎം മണി

  • By Desk
Google Oneindia Malayalam News

കേരളത്തെ ഇനിയും കൂടുതല്‍ മുന്നോട്ടുകൊണ്ടുകാനും ഉയരങ്ങളില്‍ എത്തിക്കാനും ഉള്ള നയങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ അവശേഷിക്കുന്ന കര്‍മ്മപരിപാടികള്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ പൂര്‍ത്തിയാക്കുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. മന്ത്രി സഭയുടെ വാര്‍ഷികത്തിന്റെ ജില്ലാതല ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് വര്‍ഷം ഗവണ്‍മെന്റ് എന്തുചെയ്തു എന്നത് വിശദമാക്കാനാണ് വിപണന പ്രദര്‍ശന മേള സംഘടിപ്പിച്ചത്. വിവിധ വകുപ്പുകള്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മേളയെ ഫലപ്രദമായി ഉപയേ#ാഗിച്ച#ുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ സാജന്‍ അധ്യക്ഷനായിരുന്നു.. ജില്ലാ കളക്ടര്‍ ജി.ആര്‍. ഗോകുല്‍, സി.വി. വര്‍ഗ്ഗീസ് ജോര്‍ജ്ജ് വട്ടപ്പാറ, , വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം പി.എസ്. സുരേഷ്, റോമിയോ സെബാസ്റ്റ്യന്‍,, പി.ബി. സബീഷ്, , സണ്ണി ഇല്ലിക്കല്‍, , സി.എം. അസീസ്, പി.കെ. ജയന്‍, , പി.എസ്. ജോസഫ്, , ടിന്‍സ് ജെയിംസ്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി. സന്തോഷ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അസി.എഡിറ്റര്‍ കെ.കെ ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

mmmani

ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിന് അപേക്ഷ നല്‍കിയവര്‍ക്കുള്ള സഹായധനം മന്ത്രി വിതരണം ചെയ്തു. പ്രദര്‍ശന മേളയിലെ മികച്ച സ്റ്റാളിനുള്ള ഒന്നാം സ്ഥാനം നേടിയ വിവര സാങ്കേതിക വകുപ്പിനും രണ്ടാം സ്ഥാനം നേടിയ കൃഷി വകുപ്പിനും മൂന്നാം സ്ഥാനം നേടിയ എക്സ്സൈ് വകുപ്പിനും പ്രത്യേക സമ്മാനം നേടിയ ഹോമിയോ വകുപ്പിനും ഉള്ള അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു.

English summary
Kerala will reach in heights, said Minister MM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X