കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ആറാം തീയതി ന്യൂനമർദ്ദമെന്ന് മുന്നറിയിപ്പ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ചൊവ്വാഴ്ച കനത്ത മഴക്ക് സാധ്യത | Morning News Focus | Oneindia Malayalam

തിരുവനന്തപുരം: കേരളത്തിൽ ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒക്ടോബർ നാലു വരെ മഴ തുടരാനാണ് സാധ്യത. ശരാശരി 480 മില്ലീ ലിറ്റർ മഴ തുലാവർഷത്തിൽ കേരളത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ പതിനഞ്ചിന് ശേഷം കാലവർഷം എത്തുമെന്നാണ് കരുതുന്നത്.

അതേസമയം അറബിക്കടലിന്റെ തെക്കു കിഴക്കൻ ഭാഗത്ത് ഒക്ടോബർ ആറിന് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഒക്ടോബർ 7, 8 തീയതികളിൽ ഈ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് അറബി കടലിന്‍റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

rain

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ‌ അറബിക്കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ദീർഘനാളത്തേയ്ക്ക് അറബിക്കടലിൽ മത്സ്യബന്ധനത്തിന് പോയവർക്ക് എത്രയും പെട്ടെന്ന് മുന്നറിയിപ്പ് കൈമാറണമെന്നും അറിയിപ്പുണ്ട്. തീരദേശ ഗ്രാമങ്ങളിലും തുറമുഖങ്ങളിലും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും നൽകാൻ തീരദേശ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ജില്ലാ ദുരന്ത നിവാരണ കേന്ദ്രം എന്നിവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോയവരെ അഞ്ചാം തീയതിക്ക് മുൻപ് തീരത്ത് എത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടാൻ സജ്ജമായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് 40 സീറ്റ് ലഭിക്കും... അധികാരത്തിന് അജിത് ജോഗി സഹകരിക്കണം!!ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് 40 സീറ്റ് ലഭിക്കും... അധികാരത്തിന് അജിത് ജോഗി സഹകരിക്കണം!!

അഗുങിന്റെ ധീരതയില്‍ രക്ഷപ്പെട്ടത് നിരവധി യാത്രികര്‍.... ഇന്തോനേഷ്യന്‍ ഹീറോയായി 21കാരന്‍!!അഗുങിന്റെ ധീരതയില്‍ രക്ഷപ്പെട്ടത് നിരവധി യാത്രികര്‍.... ഇന്തോനേഷ്യന്‍ ഹീറോയായി 21കാരന്‍!!

English summary
kerala will get heavy rain in coming days,low pressure in arabian sea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X