Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോണ്‍ലി പ്ലാനെറ്റ് ടൂറിസം അവാര്‍ഡ് കേരളത്തിന്

തിരുവനന്തപുരം: ലോകത്ത് എണ്ണിയാലൊടുങ്ങാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. പക്ഷേ അവയില്‍ പലയിടത്തും നമുക്ക് കുടുംബത്തോടൊപ്പം പോകാന്‍ ആകില്ലത്രെ. പലയിടങ്ങളും പല കാരണങ്ങള്‍ കൊണ്ട് സുരക്ഷിത കുടുംബ യാത്രകള്‍ക്ക് അനുയോജ്യമല്ല എന്നാണ് പറയപ്പെടുന്നത്.

എന്തായാലും 2014 ല്‍ കുടുംബത്തോടൊപ്പം സഞ്ചരിക്കാവുന്ന ലോകത്തെ മികച്ച 10 വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലോണ്‍ലി പ്ലാനെറ്റ് ട്രാവല്‍ മാഗസിന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. അതിലൊന്നാകാന്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനും കഴിഞ്ഞു. പട്ടികയില്‍ നാലാം സ്ഥാനമാണ് കേരളത്തിന് . ഡെന്‍മാര്‍ക്കും തായ്ലാന്‍ഡും ബെലീസുമാണ് മുന്നില്‍ ഉള്ളത്. ന്യൂയോര്‍ക്ക് സിറ്റി, പ്രാഗ്, ഐസ്‌ലന്‍ഡ്, ഇറ്റലി, ഹവായ് തുടങ്ങിയവ താഴെയുണ്ട്.

ശിശു സൗഹാര്‍ദ്ദപരം ആണ് കേരളത്തിന്‍റെ അന്തരീക്ഷം. കുടുബത്തോടൊപ്പമുള്ള അവധിക്കാലം ആസ്വദിക്കുന്നതിന് കേരളം മികച്ച ഡെസ്റ്റിനേഷന്‍ ആണെന്നാണ് മാഗസിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുത്ത 10 വിനോ സഞ്ചാര കേന്ദ്രങ്ങള്‍ക്കും ലോണ്‍ലി പ്ലാനെറ്റ് പുരസ്കാരങ്ങളും നല്‍കി.

തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് പലപ്പോഴും വിദേശികളെ ഇന്ത്യയില്‍ നിന്ന് അകറ്റുന്നത്.എന്നാല്‍ ഇന്ത്യയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കേരളം സ്വസ്ഥമായി സഞ്ചരിക്കാവുന്ന സ്ഥമാണെന്നാണ് ലോണ്‍ലി പ്ലാനറ്റ് പറയുന്നത്. നമ്മുടെ പച്ചപ്പും, കടലും, കായലും പുഴകളും, കാടും കാട്ടാനകളും ഒക്കെയാണ് മാഗസില്‍ ഉയര്‍ത്തിക്കാട്ടുന്ന മറ്റ് ഗുണങ്ങള്‍.കേരളത്തിലെ ആയുര്‍വേദ ചികിത്സക്കും ലോണ്‍ലി പ്ലാനെറ്റ് നല്ല മാര്‍ക്ക് നല്‍കിയിട്ടുണ്ട്. കേരളത്തിന്‍റെ സദ്യക്കും ഉണ്ട് ലോണ്‍ലി പ്ലാനെറ്റിന്‍റെ മാര്‍ക്ക്. തേങ്ങാ പാല്‍ ചേര്‍ത്ത കറികളേയും പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

Jonty Rhodes Kerala

ലോണ്‍ലി പ്ലാനെറ്റിന്റെ പുരസ്‌കാരം ലണ്ടനില്‍ നടക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ വച്ച് കേരള ടൂറിസം ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഏറ്റുവാങ്ങി. കേരളത്തിലെ ആയുര്‍വേദത്തിന് പ്രാമുഖ്യം നല്‍കി ലോക ട്രാവല്‍ മാര്‍ട്ടില്‍ 'ആയുര്‍വേദ ഗൃഹം' എന്ന മട്ടില്‍ കേരള പവലിയന്‍ ഒരുക്കിയിട്ടുണ്ട്. മുന്‍ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് താരവും സൗത്ത് ആഫ്രിക്കന്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറുമായ ജോണ്ടി റോഡ്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കേരളത്തിന്റെ സ്റ്റാള്‍ സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+