മുസ്ലീംമതത്തെ മുല്ലാക്കമാര്‍ ഹൈജാക്ക് ചെയ്തു,കേരളത്തിലെ സ്ത്രീകള്‍ മുഖം മറയ്‌ക്കേണ്ട കാര്യമില്ല,സൗദി
കോഴിക്കോട്: കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ മുഖം മറയ്ക്കേണ്ട കാര്യമില്ലെന്ന് സൗദി പത്രാധിപര്‍. കേരളത്തിലെ സ്ത്രീകള്‍ ഗള്‍ഫ് സ്ത്രീകളാവാന്‍ ശ്രമിക്കേണ്ട, പ്രമുഖ പത്രപ്രവര്‍ത്തകനും കോളമിസ്റ്റും സൗദി ഗസറ്റ് പത്രാധിപരുമായ ഖാലിദ് അല്‍ മഇന പറഞ്ഞു. അറേബ്യയിലെ സ്ത്രീകള്‍ മുഖം മറയ്ക്കുന്നത് കൊണ്ട് കേരളത്തിലെ സ്ത്രീകള്‍ മുഖം അങ്ങനെ ചെയ്യേണ്ട.
തലയും മുഖവും മറയ്ക്കുന്നത് കൊണ്ട് ഇസ്ലാമുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ മുഖം മറയ്ക്കുന്നത് ചില പ്രദേശങ്ങളിലെ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണെന്ന് ഇദ്ദേഹം പറഞ്ഞു. 'മാധ്യമം' പത്രാധിപ സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഖാലിദ് അല്‍ മഇന വ്യക്തമാക്കിയത്.

1980 വരെ അറബ് മുസ്ലീം ലോകം മതേതരമായിരുന്നു. എന്നാല്‍ അഫ്ഗാന്‍ മുല്ലമാര്‍ മതം ഹൈജാക്ക് ചെയ്തു. എന്നാല്‍ കേരളത്തില്‍ നിന്നുവരുന്ന ചിലര്‍ ഇതാണ് മതമെന്നു തെറ്റിദ്ധരിച്ചു. എന്നാല്‍ ഇപ്പോഴും അറബ് ലോകം പൊതുവെ മതേതരമാണ്. സദ്ദാം ഹുസൈന്റെ വിദേശ കാര്യമന്ത്രി താരിഖ് അസീസ് ക്രിസ്ത്യാനിയായിരുന്നു. മതം തീര്‍ത്തും വ്യക്തിപരമായ കാര്യമാണ്. ആത്മീയതയാണ് മതത്തേക്കാള്‍ പ്രധാനം.
നിങ്ങള്‍ ഏതു മതക്കാരനാണെന്ന് തനിക്ക് പ്രശ്‌നമില്ല എങ്ങനെ പെരുമാറുന്നുതിലാണ് പ്രധാനം. ഇതാണ് പ്രവാചകന്‍ മുഹമ്മദ് നബി പഠിപ്പിച്ചതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേ സമയം സൗദിയിലെ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ട്. സര്‍ക്കാരിന്റെ 50 അംഗ കേന്ദ്ര ഉപദേശക സമിതിയില്‍ 30 പേര്‍ സ്ത്രീകളാണ്. 20 മുന്‍സിപ്പല്‍ സീറ്റില്‍ സ്ത്രീകളാണ് തെരെഞ്ഞെടുക്കപ്പെട്ടതെന്നും ഖാലിദ് അല്‍ മഇന പറഞ്ഞു.












Click it and Unblock the Notifications