ചതിച്ചത് ഭര്‍ത്താവിന്റെ സുഹൃത്ത്,സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുന്നു,ആത്മഹത്യ ചെയ്യുമെന്ന് യുവതി
കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണെന്ന് പറയുന്ന യുവതിയാണ് ഭര്‍ത്താവിന്റെ സുഹൃത്ത് തന്നെ ചതിച്ചെന്നും, ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.
കൊല്ലം: ആത്മഹത്യ ഭീഷണി മുഴക്കിയുള്ള യുവതിയുടെ ഫേസ്ബുക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണെന്ന് പറയുന്ന യുവതിയാണ് ഭര്‍ത്താവിന്റെ സുഹൃത്ത് തന്നെ ചതിച്ചെന്നും, ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.
തന്റെ സ്വകാര്യ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. തന്റെ ജീവിതസാഹചര്യം കൊണ്ട് ഒരാളുമായി അടുക്കേണ്ടി വന്നു, എന്നാല്‍ ഭര്‍ത്താവിന്റെ സുഹൃത്തായ അയാള്‍ തന്നെ ചതിക്കുകയായിരുന്നു. ചതിയിലൂടെ തന്നെ സ്വന്തമാക്കിയ അയാള്‍ തന്റെ സ്വര്‍ണ്ണവും മാനവും കവര്‍ന്നെടുത്തു. എല്ലാം കഴിഞ്ഞ് കറിവേപ്പില പോലെ തന്നെ ഉപേക്ഷിച്ചു, പക്ഷേ ഇപ്പോള്‍ അയാള്‍ തന്റെ ശരീരത്തിന് വേണ്ടി വീണ്ടും ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും നിങ്ങള്‍ ഈ ആത്മഹത്യാ സന്ദേശം കാണുമ്പോള്‍ താന്‍ ഈ ലോകത്തോട് വിട പറഞ്ഞിട്ടുണ്ടാകുമെന്നും യുവതി വീഡിയോയില്‍ പറയുന്നുണ്ട്.

ആര് പോസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല
കരുനാഗപ്പള്ളി സ്വദേശിനിയെന്ന് വ്യക്തമാക്കുന്ന യുവതിയുടെ പേരോ മറ്റു വിശദാംശങ്ങളോ ലഭ്യമല്ല. വാട്‌സാപ്പിലും യൂട്യൂബിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന ആത്മഹത്യ സന്ദേശത്തിന്റെ വീഡിയോ ആരാണ് ആദ്യം പോസ്റ്റ് ചെയ്തതെന്ന വിവരവും വ്യക്തമായിട്ടില്ല.

ചതിയിലൂടെ യുവതിയെ സ്വന്തമാക്കി
ഭര്‍ത്താവിന്റെ സുഹൃത്താണ് തന്നെ ചതിച്ചതെന്നും, ചതിയിലൂടെയാണ് അയാള്‍ തന്നെ സ്വന്തമാക്കിയതെന്നും തന്റെ മരണത്തിന് ഉത്തരവാദി നസീര്‍ കാഞ്ഞിരപ്പുഴ എന്ന വ്യക്തിയാണെന്നുമാണ് യുവതി വീഡിയോയില്‍ പറയുന്നത്.

സ്വര്‍ണ്ണവും കവര്‍ന്നെടുത്തു...
തന്റെ സ്വകാര്യ വീഡിയോ പ്രചരിക്കുന്നുണ്ടെന്നും, തന്റെ സ്വര്‍ണ്ണവും മാനവും കവര്‍ന്നെടുത്ത ഭര്‍ത്താവിന്റെ സുഹൃത്ത് ഇപ്പോള്‍ വീണ്ടും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും യുവതി വീഡിയോയില്‍ ആരോപിക്കുന്നുണ്ട്.

ഭര്‍ത്താവിന് അയച്ചുകൊടുത്ത വീഡിയോകളും അയാള്‍ പ്രചരിപ്പിക്കുന്നു
തന്റെ ഫോണ്‍ ഒരു ദിവസം അയാളുടെ കൈയിലായെന്നും അതില്‍ നിന്നും തന്റെ ഭര്‍ത്താവിന് അയച്ചുകൊടുത്ത സ്വകാര്യ വീഡിയോകളും, താന്‍ അറിയാതെ അയാള്‍ എടുത്ത വീഡിയോകളുമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും യുവതി പറയുന്നു.

മരണത്തിന്റെ ശാപം അയാളെ പിന്തുടരും...
തനിക്ക് ഇനി ഈ ഭൂമിയില്‍ ജീവിക്കണമെന്ന് ആഗ്രഹമില്ലെന്നും തന്റെ മരണത്തിന്റെ ശാപം അയാളെ പിന്തുടരുമെന്നും പറഞ്ഞാണ് യുവതിയുടെ ആത്മഹത്യ സന്ദേശത്തിന്റെ വീഡിയോ അവസാനിക്കുന്നത്.












Click it and Unblock the Notifications