ജനനേന്ദ്രിയം മുറിച്ച സംഭവം; പെണ്‍കുട്ടിക്ക് രാജ്യമെങ്ങുനിന്നും പ്രശംസ; സോഷ്യല്‍ മീഡിയയില്‍ താരം
ദില്ലി: പീഡനം അസഹ്യമായപ്പോള്‍ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച മലയാളി പെണ്‍കുട്ടിക്ക് രാജ്യമെങ്ങുനിന്നും അഭിനന്ദന പ്രവാഹം. രാജ്യത്തെ പലഭാഗത്തുനിന്നും ദിവസേന നൂറുകണക്കിന് ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴാണ് തിരുവനന്തപുരത്തെ നിയമ വിദ്യാര്‍ഥിനി സ്വയം നീതി നടപ്പാക്കി കൈയ്യടി നേടുന്നത്.
സോഷ്യല്‍ മീഡിയവഴിയും മറ്റും പെണ്‍കുട്ടിയുടെ ധീരതയെ പുകഴ്ത്തുന്നവരാണ് ഭൂരിപക്ഷവും. പീഡനക്കേസില്‍ പിടികൂടപ്പെടുന്നവരും പിടിയിലാകാതെ രക്ഷപ്പെടുന്നവരുമെല്ലാം മാന്യന്മാരായി നടക്കുമ്പോള്‍ കേസ് കോടതിയിലെത്തും മുന്‍പ് ശിക്ഷ നടപ്പാക്കിയ പെണ്‍കുട്ടിയുടെ ധീരതയ്ക്ക് എല്ലാ പിന്തുണയും നല്‍കാന്‍ പൊതുസമൂഹം മടികാട്ടിയില്ല.

തിരുവനന്തപുരം പേട്ടയില്‍ വെച്ച് പെണ്‍കുട്ടിയുടെ ആക്രമണത്തിനിരയായ ഹരിസ്വാമി ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ പെണ്‍കുട്ടിക്കെതിരെ മൊഴി നല്‍കിയിട്ടില്ല. ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്നാണ് മൊഴി. അതുകൊണ്ടുതന്നെ പെണ്‍കുട്ടിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തില്ല.
പെണ്‍കുട്ടിയുടെ പ്രവര്‍ത്തിയെ മുഖ്യമന്ത്രി പിണറായി തന്നെ നേരിട്ട് അഭിനന്ദിച്ചിരുന്നു. പെണ്‍കുട്ടിയുടെ ധീരതയ്ക്ക് മുഖ്യമന്ത്രി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയുടെ ശിക്ഷയെ മാതൃകയാക്കി എല്ലാ പെണ്‍കുട്ടികളും തങ്ങള്‍ക്കെതിരെ ഉയരുന്ന ഭീഷണിയെ ചെറുക്കണമെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ആഹ്വാനം.












Click it and Unblock the Notifications