സിനിമാ മേഖലയിൽ സ്ത്രീകൾക്ക് സുരക്ഷ വേണം: ഇടപെട്ട് വനിതാ കമ്മിഷൻ: മോണിറ്ററിംഗ് കമ്മിറ്റി രുപീകരിക്കും
തിരുവനന്തപുരം: സിനിമാ മേഖലയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കാൻ തീരുമാനം. വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകളുടെ സുരക്ഷാ സംവിധാനം സംബന്ധിച്ച് സംഘടനകൾ ഉറപ്പ് നൽകിയതായി പി സതീദേവി വ്യക്തമാക്കി.
സിനിമാ മേഖലയിലെ പ്രതിനിധികളെ ചേർത്ത് മോണിറ്ററിംഗ് കമ്മിറ്റി രുപീകരിക്കാനാണ് തീരുമാനം. ആക്ഷേപമുണ്ടെങ്കിൽ പ്രൊഡക്ഷൻ പൂർത്തിയായി മൂന്ന് മാസത്തിനകം പരാതി നൽകാം. പക്ഷെ, മൂന്ന് മാസം കഴിഞ്ഞ് ഉന്നയിക്കുന്ന യാതൊരു പരാതികളും പരിഗണിക്കേണ്ടതില്ലെന്നും സതീദേവി പറഞ്ഞു.

Recommended Video

സിനിമാ ലൊക്കേഷനിൽ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കണം എന്ന് ഹൈക്കോടതിയുടെ പ്രധാന ഉത്തരവ് പുറത്ത് വന്നിരുന്നു. ഇതിന് പുറമെ സിനിമ സംഘടനകളിലും സ്ത്രീകൾക്ക് വേണ്ടി ആഭ്യന്തര പരാതി പരിഹാര സംവിധാനം ആരംഭിക്കാം എന്ന് ഹൈക്കോടതി പുറത്തു വിട്ട ഉത്തരവിൽ പറയുന്നുണ്ട്. ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയത് സിനിമയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡ ബ്ല്യു സി സി യാണ്. 2018 - ലാണ് ഡ ബ്ല്യു സി സി ഹൈക്കോടതിയെ സമീപിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ആയിരുന്നു ഈ നീക്കം.












Click it and Unblock the Notifications