എല്ലാ സിനിമ യൂണിറ്റുകളിലും ഐസിസി രൂപീകരിക്കുന്നത് ഉറപ്പാക്കും: വനിതാ കമ്മിഷൻ
കോഴിക്കോട്: എല്ലാ സിനിമ യൂണിറ്റുകളിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കുന്നത് ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. കേരള വനിതാ കമ്മീഷൻ കോഴിക്കോട് കടലുണ്ടിയിൽ സംഘടിപ്പിക്കുന്ന ദ്വിദിന തീരദേശ ക്യാമ്പിന്റെ ഭാഗമായുള്ള ഏകോപനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കമ്മീഷൻ അധ്യക്ഷ.
പോഷ് നിയമപ്രകാരം എല്ലാ തൊഴിൽ മേഖലയിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്. ഇതനുസരിച്ച് സിനിമാ മേഖലയിലെ ഓരോ യൂണിറ്റിലും പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് എല്ലാ യൂണിറ്റിലും പ്രസ്തുത കമ്മിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നിട്ടും പല യൂണിറ്റുകളിലും ഇത് രൂപീകരിച്ചിട്ടില്ല. ഹൈക്കോടതി വിധി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വനിതാ കമ്മിഷൻ ശക്തമായി ഇടപെടുമെന്നും അഡ്വ. പി സതീദേവി പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ചു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സ്ത്രീകൾക്ക് ചൂഷണവും അതിക്രമവും നേരിടേണ്ടിവരുന്നു. ഇതിനു കാരണം സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ വിരുദ്ധ നിലപാടാണ്. ഐപിസി 498 എ പ്രകാരം സ്ത്രീകൾക്ക് രാജ്യത്ത് പ്രത്യേക പരിഗണന ലഭിക്കേണ്ടതാണ്. അത് ഉണ്ടാകാത്തതിനാൽ ഗാർഹിക പീഡന നിരോധന നിയമം കൊണ്ടുവന്നു. 2012ൽ ഡൽഹിയിൽ ഉണ്ടായ ക്രൂര പീഡന കേസിനു ശേഷമാണ് ജസ്റ്റിസ് വർമ്മ കമ്മീഷൻ വന്നതും എല്ലാ വശങ്ങളും പഠിച്ചു പോഷ് നിയമം തയ്യാറാക്കിയത്. 10 വർഷം കഴിഞ്ഞിട്ടും ഈ നിയമം പൂർണതോതിൽ നടപ്പിലാക്കാനായിട്ടില്ല എന്നും വനിതാ കമ്മിഷൻ അധ്യക്ഷ ചൂണ്ടിക്കാട്ടി.
തീരദേശ മേഖലകളിൽ ഗാർഹിക പീഡന നിരക്ക് കൂടുതലാണെന്നും അവർ പറഞ്ഞു. തീരദേശ മേഖലയിൽ ഉള്ളവർക്കായി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ സർക്കാർ നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതികളുടെ പ്രയോജനം വനിതകൾക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് വനിതാ കമ്മിഷൻ. ഇക്കാര്യത്തിൽ വനിത കമ്മിഷൻ്റെ സഹായം തേടാവുന്നതാണെന്നും അഡ്വ : പി സതീദേവി പറഞ്ഞു.
കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ഏകോപന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ബി. അനുഷ അധ്യക്ഷയായി. വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, റിസർച്ച് ഓഫീസർ എ ആർ അർച്ചന, പ്രൊജക്റ്റ് ഓഫീസർ എൻ ദിവ്യ തുടങ്ങിയവർ സംസാരിച്ചു. തുടർന്നു നടന്ന ചർച്ചയിൽ വിവിധ വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു. ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർേദേശങ്ങൾ വനിതാ കമ്മീഷൻ റിപ്പോർട്ടാക്കി സർക്കാരിന് നൽകും.
രാവിലെ കടലുണ്ടി തീരദേശ മേഖലയിൽ വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ: പി സതീദേവിയുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം നടത്തി.
കിടപ്പുരോഗികളും ഒറ്റപ്പെട്ട് താമസിക്കുന്നതുമായ വനിതകളുടെ ഭവനങ്ങളാണ് സന്ദർശിച്ചത്. അവരുടെ സുഖ വിവരങ്ങൾ ചോദിച്ചറിയുകയും ആവശ്യങ്ങൾ മനസിലാക്കുകയുമായിരുന്നു ലക്ഷ്യം.
ക്യാമ്പിൻ്റെ രണ്ടാം ദിനമായ സെപ്റ്റംബർ നാലിന് കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ ഗാർഹിക പീഡന നിരോധന നിയമം 2005 എന്ന വിഷയത്തിൽ സെമിനാർ നടക്കും. വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്യും. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി അനൂഷ അധ്യക്ഷയായിരിക്കും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications