കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യര്‍ത്ഥവും നിഷ്ഫലവുമായ രാത്രി; കൽബുർഗിയുടെ ഘാതകരെ അറസ്റ്റ് ചെയ്തോ? സാഹിത്യലോകം പ്രതികരിക്കുന്നു

  • By Akshay
Google Oneindia Malayalam News

കൽബുർഗിക്ക് പിന്നാലെ സമാന രീതിയിൽ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം സാഹിത്യ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ ഏഴു പതിറ്റാണ്ടുകള്‍ എത്ര വ്യര്‍ത്ഥവും നിഷ്ഫലവുമായിത്തീര്‍ന്നിരിക്കുന്നു എന്നാണ് എഴുത്തുകാരി കെആർ മീര പ്രതികരിക്കുന്നത്.

അവർ പരാക്രമം സ്ത്രീകളോടും തുടങ്ങിക്കഴിഞ്ഞു. ബുദ്ധിമതികളായ സ്ത്രീകളോട്‌, അനുസരിക്കാൻ കൂട്ടാക്കാത്ത, വ്യക്തിത്വമുള്ള ആരോടും! എന്നാണ് ഗൗരി ലങ്കേഷിന്‍റെ വധത്തെക്കുറിച്ച് സുഭാഷ് ചന്ദ്രൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ഇന്ത്യയിൽ മാധ്യമപ്രവർത്തനം അത്യന്തം അപകടത്തിലാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ സാറാജോസഫ് പറയുന്നു.

ആ വെടിയുണ്ട തളച്ചത് ഇന്ത്യയുടെ ഹൃദയം

ആ വെടിയുണ്ട തളച്ചത് ഇന്ത്യയുടെ ഹൃദയം

അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയാണ് ഈ വെടിയുണ്ടകൾ ചീറിപ്പാഞ്ഞത്. ഗൗരി ലങ്കേഷിന്റെ നെഞ്ച് തുളച്ച് കടന്നു പോയി. അത് ഇന്ത്യയുടെ ഹൃദയമാണ് തകർത്തിരിക്കുന്നതെന്ന് സാറാ ജോസഫ് തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞു.

കൽബൂർഗിയുടെ ഘാതകർ...

'കൽബുർഗിയുടെ ഘാതകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഗൗരിയുടെ നേർക്കും സമാനമായ കൊലയാണ് നടന്നിരിക്കുന്നതെന്നും സാറാ ജോസഫ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

വ്യാർത്ഥവും നിഷ്ഫലവുമായ രാത്രി

വ്യാർത്ഥവും നിഷ്ഫലവുമായ രാത്രി

നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ ഏഴു പതിറ്റാണ്ടുകള്‍ എത്ര വ്യര്‍ത്ഥവും നിഷ്ഫലവുമായിത്തീര്‍ന്നിരിക്കുന്ന ഒരു രാത്രി എന്നാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് രാത്രിയെ കെആർ മീര വിശേഷിപ്പിച്ചത്.

ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും വിമർച്ചിരുന്നു

ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും വിമർച്ചിരുന്നു

ഈ നാട്ടില്‍ യുആര്‍ അനന്തമൂര്‍ത്തിയും ഡോ. കല്‍ബുര്‍ഗിയും എന്‍റെ പിതാവ് പി ലങ്കേഷും പൂര്‍ണ ചന്ദ്ര തേജസ്വിയും ഒക്കെയുണ്ടായിരുന്നതാണ്. അവരൊക്കെ ജവഹര്‍ലാല്‍നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയുമൊക്കെ നിശിതമായി വമർശിച്ചവരാണ്. പക്ഷേ അതിന്റെ പേരില്‍ അവര്‍ ശാരീരികമായി ആക്രമിക്കപ്പെട്ടിരുന്നില്ല. കൊല്ലപ്പെട്ടിരുന്നില്ല, അവര്‍ക്കു വധഭീഷണികള്‍ ലഭിച്ചിരുന്നില്ല ' എന്നു ഗൗരി ലങ്കേഷ് പറഞ്ഞിട്ട് അധികം നാളുകൾ കഴിഞ്ഞിട്ടില്ലെന്ന് കെ ആർ മീര തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ആ ശബ്ദം നിലയ്ക്കുമോ?

ആ ശബ്ദം നിലയ്ക്കുമോ?

വെടിയുണ്ടകളേറ്റു തൊണ്ട തുളഞ്ഞാല്‍ അവരുടെ ശബ്ദം നിലയ്ക്കുമോ? വാക്കുകളും അര്‍ത്ഥങ്ങളും ഇല്ലാതാകുമോ?എന്നും കെആർ മീര ചോദിക്കുന്നു.

കൊല്ലപ്പെടുന്നവർക്കാണ് ദീർഘായുസ്സ്

കൊല്ലപ്പെടുന്നവര്‍ക്കാണ് കൊല്ലുന്നവരേക്കാള്‍ ദീര്‍ഘായുസ്സ്. അവര്‍ പിന്നെയും പിന്നെയും ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കുമെന്ന് പറഞ്ഞുകൊണ്ട് കെആർ മീര തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പരാക്രമണം സ്ത്രീകളോടും തുടങ്ങി

അവർ പരാക്രമം സ്ത്രീകളോടും തുടങ്ങിയിരിക്കുന്നുവെന്നാണ് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സുഭാഷ് ചന്ദ്രൻ, ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പ്രതികരിച്ചിരിക്കുന്നത്.

വെടിവെച്ചാൽ അക്ഷരം തുളയുമോ?

വെടിവെച്ചാൽ അക്ഷരം തുളയുമോ?

വാക്ക്- തോക്ക്... രണ്ടും തമ്മിൽ എന്തൊരു വൈരുദ്ധ്യാത്മക ചേർച്ച!! പക്ഷേ വെടിവച്ചാൽ തുളയുമോ അക്ഷരം ?? തുളകൾക്കുള്ള ഇടം നിറയെ നിറയെ ഇട്ടാണ് ഓരോ ഭാഷയിലെയും അക്ഷരങ്ങൾ പണിതിരിക്കുന്നതെന്ന് പ്രിയ എസ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ ജാഗരൂകരായിരുന്നിരിക്കാം

നേരത്തെ ജാഗരൂകരായിരുന്നിരിക്കാം

അക്ഷരം തുളയ്ക്കാൻ വരുന്നവരെക്കുറിച്ച് അവരെല്ലാം വളരെ നേരത്തേതന്നെജാഗരൂകരായിരുന്നിരിക്കാം..ചിരി വരുന്നു, തുള എന്ന വാക്കിലെ തുളകളെ തുളക്കാൻ ആർക്കു കഴിയും?? എന്ന് പ്രിയ ചോദിക്കുന്നു.

വിവരദോഷം എന്ന വാക്കിൽ പൊതിഞ്ഞ തോക്ക്

വിവരദോഷം എന്ന വാക്കിൽ ഒരു തോക്കിന്റെ രൂപം പതിഞ്ഞു കിടപ്പുണ്ടല്ലോ എന്നോർക്കുമ്പോൾ പിന്നെയും ചിരി വരുന്നു.. ചിരിയിലുമുണ്ടല്ലോ തുളകൾ....

English summary
Kerala writer's facebook comments about Guri Lankesh murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X