കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയും അഴിമതിയും വിവാദങ്ങളും; ഒടുവില്‍ തിരഞ്ഞെടുപ്പും... കേരളം പിന്നിട്ട 2020 ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: 2020 കേരളത്തിന് മറക്കാന്‍ കഴിയാത്ത വര്‍ഷം തന്നെയാണ്. ഇന്ത്യയില്‍ ആദ്യമായി കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. അന്ന് മുതല്‍ തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരുന്നു. ശക്തമായ മുന്‍കരുതല്‍ നടപടിയാണ് കേരളത്തെ രോഗ വ്യാപനത്തില്‍ നിന്ന് ഇതുവരെ കാത്തത്. ലോകത്തിന് തന്നെ മാതൃകയായി ഇക്കാര്യത്തില്‍ കേരളം മാറുകയും ചെയ്തു. രോഗികള്‍ വര്‍ധിച്ചുവരുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും പ്രതിരോധത്തില്‍ പാളിച്ചയില്ലാതെ മുന്നോട്ട് പോകുകയാണ് കേരളം. തദ്ദേശ തിരഞ്ഞെുപ്പിന് ശേഷം രോഗ വ്യാപന സാധ്യത മുന്‍കൂട്ടി കണ്ടിരുന്നെങ്കിലും ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ ഇതുവരെ ഇല്ല.

15

കേരളത്തെ പിടിച്ചുലച്ച ഒട്ടേറെ സംഭവങ്ങളാണ് ഈ വര്‍ഷമുണ്ടായത്. സ്പ്രിംഗ്‌ളര്‍, സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതികള്‍ ഒന്നിന് പിറകെ ഒന്നായി ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കേസില്‍ അറസ്റ്റിലായതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി. സ്വപ്‌ന സുരേഷ് മുതല്‍ ഒട്ടേറെ വിവാദ നായകരുടെ പേര് ഈ വര്‍ഷം കേരളത്തിലെ വാര്‍ത്തകളില്‍ നിറഞ്ഞു. അഴിമതികള്‍ ഉയര്‍ന്നതിന് പിന്നാലെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഒന്നിന് പിറകെ ഒന്നായി കേരളത്തിലേക്കെത്തി.

ഭാഗ്യം യുഡിഎഫിനൊപ്പം; ഇഞ്ചോടിഞ്ച് പോരടിച്ച മൂന്നിടത്തും ഭരണം പിടിച്ചു, ഈ നഗരസഭകളില്‍...ഭാഗ്യം യുഡിഎഫിനൊപ്പം; ഇഞ്ചോടിഞ്ച് പോരടിച്ച മൂന്നിടത്തും ഭരണം പിടിച്ചു, ഈ നഗരസഭകളില്‍...

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും കസ്റ്റംസും സിബിഐയും എന്‍ഐഎയും ആദായ നികുതി വകുപ്പുമെല്ലാം കേരളത്തില്‍ പരിശോധന ഇപ്പോഴും തുടരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ കുന്തമുന പ്രധാനമായും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ ഇതുവരെ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന തെളിവ് ലഭിച്ചിട്ടില്ല. അതിനിടെ കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ വിവാദത്തില്‍പ്പെട്ടതും സിപിഎമ്മിന് തലവേദനയായി. ബിനീഷ് കോടിയേരി ബെംഗളൂരു ജയിലിലാണിപ്പോള്‍.

പാലായില്‍ പകരം വീട്ടാന്‍ പിജെ ജോസഫ്; കോണ്‍ഗ്രസിന് മുന്നില്‍ പദ്ധതി, മറ്റുള്ളവര്‍ക്ക് പറയാനുള്ളത്...പാലായില്‍ പകരം വീട്ടാന്‍ പിജെ ജോസഫ്; കോണ്‍ഗ്രസിന് മുന്നില്‍ പദ്ധതി, മറ്റുള്ളവര്‍ക്ക് പറയാനുള്ളത്...

അതേസമയം, പ്രതിപക്ഷ എംഎല്‍എമാരും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. സര്‍ക്കാര്‍ രാഷ്ട്രീയം വൈരം തീര്‍ക്കുന്നു എന്നാണ് പ്രതിപക്ഷം ഇതിനോട് പ്രതികരിച്ചത്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് എംഎല്‍എ എംസി ഖമറുദ്ദീനും പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിയില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ വികെ ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായത് ഈ വര്‍ഷം തന്നെ.

രാഹുല്‍ ഗാന്ധി എന്തിന് ഇറ്റലിയിലേക്ക് പോയി? മറുപടിയുമായി കെസി വേണുഗോപാല്‍, ഇത് തെറ്റാണോരാഹുല്‍ ഗാന്ധി എന്തിന് ഇറ്റലിയിലേക്ക് പോയി? മറുപടിയുമായി കെസി വേണുഗോപാല്‍, ഇത് തെറ്റാണോ

തൊട്ടുപിന്നാലെ എത്തിയ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയം ഇടതുപക്ഷത്തിനായിരുന്നു. അഴിമതികേസുകള്‍ കെട്ടുകഥകളാണെന്ന് ജനത്തിന് ബോധ്യമായി എന്ന് ഇടതുപക്ഷവും വിവാദങ്ങള്‍ വേണ്ട വിധം പ്രചരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് യുഡിഎഫും വിലയിരുത്തി. കോണ്‍ഗ്രസ് ക്യാമ്പിലെ ഭിന്നതാണ് യുഡിഎഫിന് തിരിച്ചടിയായത് എന്നും വിലയിരുത്തലുണ്ടായി. വന്‍ പ്രഖ്യാപനങ്ങളുമായി എത്തിയ ബിജെപിക്ക് പക്ഷേ പ്രതീക്ഷിച്ച നേട്ടം കൊയ്യാനായില്ല. ട്വന്റി ട്വന്റി കിഴക്കമ്പലത്തിന് പുറമെ സമീപ പഞ്ചായത്തുകളുടെ ഭരണം കൂടി പിടിച്ച് മുഖ്യധാരാ മുന്നണികളെ ഞെട്ടിച്ചതും പ്രധാന വാര്‍ത്തയായി.

Recommended Video

cmsvideo
Malayalam Rewind 2020, Top 20(Part 4);കേരളം 2020 പ്രധാന സംഭവ വികാസങ്ങൾ

ഏറ്റവും ഒടുവില്‍ 21കാരി ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോര്‍പറേഷന്റെ ഭരണം സിപിഎം ഏല്‍പ്പിച്ചത് ദേശീയ വാര്‍ത്തയായി. ഈ പദവി അലങ്കരിക്കുന്ന രാജ്യത്തെ പ്രായം കുറഞ്ഞ വ്യക്തിയാണ് ആര്യ. പത്തനംതിട്ടയിലെ അരുവാപ്പുലം പഞ്ചായത്ത് ഭരണത്തിന് സിപിഎം തിരഞ്ഞെടുത്തത് മറ്റൊരു 21കാരിയെയാണ്. കൊറോണയെയും പ്രളയത്തെയുമെല്ലാം മറികടന്ന് കേരളം പ്രതീക്ഷയോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് സാക്ഷിയാകാനുള്ള 2021ലേക്ക് പ്രവേശിക്കുന്നത്.

English summary
Kerala Year end 2020: Most Important New in Kerala This Year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X