ഭര്‍ത്താവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചതറിയാതെ ഭാര്യയുടെ യാത്ര , അപകടം വിവാഹവാര്‍ഷിക ദിനത്തില്‍
കാസര്‍കോഡ്: ഒന്നാം വിവാഹ വാര്‍ഷിക ദിനത്തിന് നാട്ടില്‍ വിനോദ സഞ്ചാരത്തിനും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനും എത്തിയ മുംബൈ മലയാളിയായ യുവാവ് ഭാര്യയോടൊപ്പം മടങ്ങവെ ട്രെയിനില്‍ നിന്ന് വീണു മരിച്ചു. തൃശ്ശൂര്‍ സ്വദേശിയും മുംബൈയില്‍ വെബ് ഡിസൈനറുമായ ഇകെ മുഹമ്മദലിയാണ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചത്.
ഭര്‍ത്താവ് മരിച്ചതറിയാതെ മുഹമ്മദലിയുടെ ഭാര്യ താഹിറ യാത്ര ചെയ്തത് കിലോ മീറ്ററുകളായിരുന്നു. തിങ്കളാഴ്ച്ച രാത്രി പത്തോടെ കളനാട് തുരങ്കത്തിന് സമീപത്ത് വെച്ചായിരുന്നു മുഹമ്മദലി അപകടത്തില്‍ പെട്ടത്. തീവണ്ടി മംഗളൂരുവില്‍ എത്താറായപ്പോഴാണ് ഭാര്‍ത്താവിനെ കാണാതായതിനെ തുടര്‍ന്ന് താഹിറ സഹയാത്രികരേയും പോലീസിനേയും വിവരമറിയിച്ചത്.

കാസര്‍കോഡ് പോലീസ് അന്വേഷിക്കുന്നതിനിടെയായിരുന്നു കളനാട് തുരങ്കത്തിന് സമീപം മുഹമ്മദലി വീണു കിടക്കുന്നത് കണ്ടത്. രക്തംവാര്‍ന്ന നിലിയില്‍ കണ്ടെത്തിയ മുഹമ്മദലിയെ ഉടന്‍ സമീപത്തെ ആശുപത്രതിയില്‍ പ്രവേശിപ്പിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു. കുടിവെള്ളമെടുക്കാന്‍ പോയപ്പോള്‍ തെറിച്ചു പോയതായിരിക്കാം എന്നാണ് പ്രഥമിക നിഗമനം.












Click it and Unblock the Notifications