കേരളത്തിൽ മൂന്ന് പേർക്കുകൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ആകെ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി
തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ ആശങ്ക സൃഷ്ടിച്ച് സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്കുകൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച കൂടുതൽ സാമ്പിളുകളിലാണ് മൂന്നെണ്ണം പോസിറ്റീവായത്.

കേരളത്തില്‍ ഇങ്ങനെ ആദ്യം!! ചരിത്ര നിയോഗം ഇവര്‍ക്ക്... അറിയാം വനിതാ നേട്ടങ്ങള്‍
ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടു പേരുടെയും ഒരു ആശുപത്രി ജീവനക്കാരിയുടെയും ഫലമാണ് പോസിറ്റീവായത്. 46 വയസുള്ള പുരുഷനും ഒരു വയസ് 10 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് സിക്ക സ്ഥിരീകരിച്ചത്. നേരത്തെ 15 പേർക്ക് ഇവിടെ സിക്ക സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ സംസ്ഥാനത്ത് ആകെ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.
അതേസമയം രണ്ടാം ഘട്ടമായി അയച്ച 27 സാമ്പിളുകളില്‍ 26 എണ്ണം നെഗറ്റീവായി. മൂന്നാം ഘട്ടമായി എട്ട് സാമ്പിളുകളാണ് അയച്ചത്. അതിലാണ് മൂന്നെണ്ണം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.
Recommended Video
ഒന്‍പത് വര്‍ഷത്തെ പ്രണയം, പ്രിയതാരം വിവാഹത്തിലേക്കോ, ഒടുവില്‍ സത്യം വെളിപ്പെടുത്തി സ്വാസിക
പ്രധാനമായും ഗര്‍ഭിണികളെ ആണ് സിക്ക വൈറസ് രോഗം ബാധിക്കുക. സംസ്ഥാനത്ത് ആദ്യത്തെ സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതും പാറശ്ശാല സ്വദേശിനിയായ ഗര്‍ഭിണിയിലാണ്. 5 മാസം ഗര്‍ഭിണിയായിരിക്കുന്ന പനിയുളള സ്ത്രീകളില്‍ സിക്ക വൈറസ് ബാധയേല്‍ക്കുന്നില്ല എന്നുറപ്പാക്കണമെന്ന് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജുകളിലും ലാബുകളിലും സിക്ക വൈറസ് പരിശോധനയ്ക്കുളള സൗകര്യം ഒരുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി..












Click it and Unblock the Notifications