റാന്നി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രാജു എബ്രഹാം നിലനിര്‍ത്തി
പത്തനംതിട്ട:റാന്നി മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രാജു എബ്രഹാം 14596 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ചു. 58749 വോട്ടുകളാണ് ഇദ്ദേഹത്തിനു ലഭിച്ചത്. ശക്തമായ മത്സരമായിരുന്നു റാന്നി മണഡലത്തില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കെപിസിസി സെക്രട്ടറിയുമായ മറിയാമ്മ ചെറിയാനു 44153 വോട്ടുകള്‍ലഭിച്ചു.ബിഡിജെഎസ് സ്ഥാനാര്‍ത്ഥി കെ പത്മകുമാര്‍ 25201 വോട്ടുകള്‍ നേടി.

എസ്.എന്‍.ഡിപി യോഗം പത്തനം തിട്ട യൂണിയന്‍ പ്രസിഡന്റാണ് കെ പത്മകുമാര്‍. തുടക്കത്തില്‍ മറിയാമ്മ ചെറിയാനായിരുന്നു ഭൂരിപക്ഷം. പിന്നീടാണ് വോട്ടുനില മാറിയത്. 2011 ലെതിരഞ്ഞെടുപ്പില്‍ 6614 വോട്ടുകള്‍ നേടിയാണ് രാജു എബ്രഹാം മണ്ഡലത്തില്‍ വിജയിച്ചത് .യുഡിഎഫിലെ ഫിലിപ്പോസ് തോമസ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.












Click it and Unblock the Notifications