സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി. പതിനാറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് രാവിലെ ഏഴ് മണിക്ക് തന്നെ ആരംഭിച്ചു. വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. 140 അംഗ നിയമസഭയിലേക്ക് 883 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് 10 വര്‍ഷം തുടര്‍ച്ചയായി ഭരണത്തിലിരുന്ന എല്‍ഡിഎഫ് ഹാട്രിക് വിജയത്തിനായാണ് മത്സരിക്കുന്നത്. അതേസമയം ഭരണമാറ്റമുണ്ടാകും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
കേരളത്തില്‍ ഇത്തവണ നിര്‍ണായക ശക്തിയാകാം എന്ന കണക്കുകൂട്ടലിലാണ് എന്‍ഡിഎ. 27196936 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്കായി 30495 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ഉടനീളം ഒരുക്കിയിരിക്കുന്നത്. ഒരു ബൂത്തില്‍ പരമാവധി 1200 വോട്ടര്‍മാര്‍ ആണ് വോട്ട് ചെയ്യുക. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അയ്യായിരത്തിലേറെ ബൂത്തുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
76000 സുരക്ഷാ ഉദ്യോഗസ്ഥരും 1.46 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥരും വോട്ടെടുപ്പ് സുഗമമാക്കാനായി തയ്യാറാണ്. പോളിംഗ് ബൂത്തില്‍ കുടിവെള്ളം, ഫാന്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പോളിംഗ് സ്‌റ്റേഷനുകളില്‍ ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും മുന്‍ഗണന നല്‍കും. കേരളത്തിന് പുറമെ അസമിലും പുതുച്ചേരിയിലും ഇന്നാണ് വോട്ടെടുപ്പ്.
Apr 09, 2026, 8:49 pm IST
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് സമയം അവസാനിച്ചപ്പോൾ കനത്ത പോളിംഗ്. ഒടുവിലത്തെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 78.17 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി.
Apr 09, 2026, 8:18 pm IST
സംസ്ഥാനത്ത് പോളിങ് കഴിഞ്ഞ തവണത്തെക്കാള്‍ ഉയര്‍ന്നു. ഏറ്റവും കൂടിയ പോളിങ് കോഴിക്കോട്ട് 80.59%. എറണാകുളത്ത് 79.37%, പാലക്കാട്ട് 79.69%. കൂടുതല്‍ പോളിങ് നടന്ന മണ്ഡലം ചിറ്റൂര്‍ 84.63
Apr 09, 2026, 7:15 pm IST
സംസ്ഥാനത്ത് വോട്ടിങ് സമയം കഴിഞ്ഞിട്ടും പല ബൂത്തിലും നീണ്ട ക്യൂ. പേരാവൂര്‍ വട്ട്യറയില്‍ നൂറോളം പേര്‍ വരി നില്‍ക്കുന്നു. മലപ്പുറം പൊന്മളയില്‍ വരിയില്‍ ഇനിയും 120 പേർ. കൊല്ലം കുണ്ടറ മാമ്പുഴയിലും വോട്ടര്‍മാരുടെ നീണ്ടനിര. സമയം അവസാനിച്ചിട്ടും വോട്ട് ചെയ്യാന്‍ ഒട്ടേറെ പേർ ക്യൂവിൽ ഉണ്ട്.
Apr 09, 2026, 6:35 pm IST
സംസ്ഥാനത്ത് വോട്ടിംഗ് സമയം അവസാനിച്ചു. ഇനി ക്യൂവിൽ തുടരുന്നവർക്ക് മാത്രം അവസരം. പല ബൂത്തുകളിലും നീണ്ട ക്യൂ.
Apr 09, 2026, 5:45 pm IST
സംസ്ഥാനത്ത് കനത്ത പോളിംഗ് തുടരുന്നു.
Apr 09, 2026, 5:26 pm IST
കണ്ണൂർ അഴിക്കോട് സെൻട്രൽ എൽപി സ്‌കൂളിൽ ബൂത്ത് 32ൽ വോട്ടറുടെ അനുമതിയില്ലാതെ എൽഡിഎഫ് പ്രതിനിധി ഓപ്പൺ ചെയ്‌തെന്ന പരാതിയിൽ പ്രിസൈഡിങ് ഓഫിസറെ മാറ്റി പകരം ആളെ നിയമിച്ചു.
Apr 09, 2026, 5:04 pm IST
കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ഉണ്ടാകില്ലെന്നും യുഡിഎഫിന് 100 സീറ്റുകൾ വരെ ലഭിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവിധി യുഡിഎഫിന് അനുകൂലമാകുമെന്ന ഉറച്ച വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
Apr 09, 2026, 4:47 pm IST
വോട്ട് വിവേകത്തോടെ ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ബാലചന്ദ്ര മേനോൻ
Apr 09, 2026, 4:15 pm IST
കനത്ത ചൂടിനെ അവഗണിച്ചും ബൂത്തുകളിൽ നീണ്ട നിര. കേരളത്തിൽ ഉടനീളം കനത്ത പോളിങ് തുടരുന്നു. നിലവിൽ 62.71% പോളിംഗ് കവിഞ്ഞു.
Apr 09, 2026, 3:52 pm IST
ആദ്യ മണിക്കൂറുകളിൽ തന്നെ ബൂത്തുകളിൽ തിരക്ക് പ്രകടമായിരുന്നു.
Apr 09, 2026, 3:47 pm IST
ഉച്ചയ്ക്ക് മൂന്ന് മണി വരെയുള്ള കണക്കുകൾ
Apr 09, 2026, 3:44 pm IST
കേരളത്തിൽ ഇത്തവണത്തെ വോട്ടെടുപ്പിൽ മികച്ച പോളിങ് തുടരുന്നു. "നമ്മൾ 90 ശതമാനം വോട്ടർ പങ്കാളിത്തം കടക്കുമെന്ന് പ്രതീക്ഷിക്കുന്നു" എന്നാണ് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയത്. ഈ ശ്രദ്ധേയമായ നേട്ടത്തിന് അദ്ദേഹം എസ്‌ഐആറിനെയാണ് അഭിനന്ദിച്ചത്.
Apr 09, 2026, 3:39 pm IST
തൃശൂർ വാണിയംപാറ ഇകെഎം യുപി സ്‌കൂളിൽ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്‌ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. കൊമ്പട രാമൻചിറ സ്വദേശി വിനോദ് (65) ആണ് മരിച്ചത്.
Apr 09, 2026, 3:35 pm IST
വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
Apr 09, 2026, 3:24 pm IST
സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ചയുണ്ടാകുമെന്നും മൂന്നാം തവണയും മുന്നണി അധികാരത്തിൽ വരുമെന്നും ആർജെഡി സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ.
Apr 09, 2026, 3:18 pm IST
പിണറായി വിജയൻ കേരളത്തിൽ വീണ്ടും അധികാരത്തിൽ വരണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ. ത്രികോണ മത്സരമാണ് പലയിടത്തും. മൂന്നു മുന്നണികളും നന്നായി പണം മുടക്കിയ തിരഞ്ഞെടുപ്പ് ആണിത്. ബിജെപി ഇക്കുറി വോട്ടിങ് ശതമാനം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Apr 09, 2026, 3:13 pm IST
വയനാട് മാനന്തവാടി ചെറുകാട്ടൂരിൽ പോളിംഗ് ഓഫീസറെ മാറ്റി. താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. ചെറുകാട്ടൂർ സെന്റ് ജോസഫ് സ്‌കൂളിലെ 199 നമ്പർ ബൂത്തിലായിരുന്നു സംഭവം.
തിരഞ്ഞെടുപ്പിൽ നല്ല ആത്മവിശ്വാസമുണ്ടെന്ന് പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ കെബി ഗണേഷ് കുമാർ. തനിക്ക് വോട്ട് ചെയ്‌തവർ സന്തോഷത്തോടെ അത് തുറന്നു പറയുന്നു. മണ്ഡലത്തിൽ മികച്ച പോളിങ്ങാണെന്നും ഗണേഷ് കുമാർ പറഞ്ഞു.
Apr 09, 2026, 2:20 pm IST
തൃത്താല മണ്ഡലത്തിലെ മുൻ തിരഞ്ഞെടുപ്പ് വിജയികൾ
Apr 09, 2026, 2:11 pm IST
അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ അല്ലാതെ ജീവിതത്തില്‍ ആദ്യമായി വോട്ട് ചെയ്‌തുവെന്ന് സിപിഎം വിട്ട പികെ ശശി. തീരുമാനം ശരിയാണ് എന്ന് ഓരോ നിമിഷവും തോന്നിക്കൊണ്ടിരിക്കുന്നുവെന്നും ശശി പറഞ്ഞു.
Apr 09, 2026, 1:53 pm IST
കാസർഗോഡ് തൃക്കരിപ്പൂർ പിലിക്കോട് പുത്തിലോട്ട് എയുപി സ്‌കൂളിലെ 137-ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. കള്ളവോട്ട് ചെയ്യുന്നുവെന്ന് യുഡിഎഫ് ഏജന്റ് ആരോപിച്ചതിന് പിന്നാലെ തർക്കമുണ്ടാവുകയായിരുന്നു. വോട്ട് ചെയ്യാനെത്തിയ ആള്‍ തന്റെ വോട്ട് തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ബൂത്തിനുള്ളില്‍ വാക്ക് തർക്കമുണ്ടായി. പിന്നാലെ പ്രിസൈഡിംഗ് ഓഫീസറെ സന്ദീപ് വാര്യർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
Apr 09, 2026, 1:42 pm IST
കേരളത്തില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി
Apr 09, 2026, 1:34 pm IST
തിരഞ്ഞെടുക്കപ്പെട്ട ജനങ്ങള്‍ നല്ല ഭരണത്തിലൂടെ ഒരു നല്ല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മ ഇരുപത്തിരണ്ടാമന്‍ മെത്രാപ്പോലീത്ത പറഞ്ഞു. 'ഇന്ന് രാവിലെ ഞാന്‍ വോട്ട് ചെയ്തു. തിരഞ്ഞെടുക്കപ്പെട്ടവര്‍ ആളുകളെ സുഹൃത്തുക്കളായോ ശത്രുക്കളായോ അല്ല, മറിച്ച് അവര്‍ ഭരിക്കേണ്ട ആളുകളായി മനസ്സിലാക്കണമെന്നാണ് എന്റെ ആഗ്രഹം. രാജ്യത്ത് ഇപ്പോള്‍ വേണ്ടത് ദാരിദ്ര്യവും നിരക്ഷരതയും ഇല്ലാതാക്കുക എന്നതാണ്.
Apr 09, 2026, 1:10 pm IST
കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ് വോട്ട് രേഖപ്പെടുത്തുന്നു
#WATCH | Keralam elections | Congress leader Shama Mohammad casts her vote in a polling booth in the Government Training Centre in Kannur pic.twitter.com/4wAsmrPsKI
ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ജനങ്ങളില്‍ നിന്ന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഈ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ ആവേശത്തിലാണ്. ഇത്തവണ ഇടതുമുന്നണി സര്‍ക്കാര്‍ സമാനതകളില്ലാത്ത പ്രകടനം കാഴ്ചവച്ചു. ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ വ്യത്യാസമില്ല, കാരണം ഇരുവരും സംസ്ഥാനത്ത് മതപരമായ ദിവ്യാധിപത്യ ഭരണത്തിന്റെ വക്താക്കളാണ്, ഒരു ധ്രുവീകരണം ഉറപ്പാക്കാന്‍ ഒരുമിച്ച് കൈകൊട്ടുന്നു, പക്ഷേ കേരളത്തിലെ ജനങ്ങള്‍ ഈ കെണിയില്‍ വീഴില്ലെന്നും ബ്രിട്ടാസ്
Apr 09, 2026, 12:38 pm IST
നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തി നടന്‍ ടൊവിനോ തോമസ്. കുടുംബത്തോടൊപ്പമാണ് നടന്‍ വോട്ട് ചെയ്യാനെത്തിയത്. ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂളില്‍ 113 ബൂത്തിലാണ് ടോവിനോയുടെ വോട്ട്.
Apr 09, 2026, 12:22 pm IST
12 മണി വരെയുള്ള പോളിംഗ് ശതമാനം
Apr 09, 2026, 12:21 pm IST
ബിജെപി കേരളത്തില്‍ ഒരു ഘടകമല്ല എന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നിയമസഭയില്‍ ബിജെപിക്ക് സീറ്റ് ഇല്ലാത്ത ഒരു സംസ്ഥാനമാണിത്. അവരെ കുറിച്ച് ഒരേ ശ്വാസത്തില്‍ പരാമര്‍ശിക്കുന്നത് പോലും അമിതമായ പ്രശംസയാണ്. നിലവിലുള്ള എല്‍ഡിഎഫ് സര്‍ക്കാരും യുഡിഎഫും തമ്മിലുള്ള പോരാട്ടമാണിത് എന്നും തരൂര്‍
READ MORE
5:50 AM, 9 Apr
കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്.
5:51 AM, 9 Apr
2,71,96,936 വോട്ടര്‍മാര്‍ 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തും. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.
5:57 AM, 9 Apr
സംസ്ഥാനത്ത് 2040 പ്രശ്നസാധ്യതാ ബൂത്തുകളാണ് ഉള്ളത്. ഇവിടങ്ങളിലെ സുരക്ഷ 160 കമ്പനി കേന്ദ്രസേനയ്ക്കാണ്. ഇവരും കേരള പൊലീസും സ്പെഷല്‍ പൊലീസും വൊളന്റിയര്‍മാരും ഉള്‍പ്പെടെ 76,000 പേരാണ് സുരക്ഷ ഒരുക്കുക.
6:21 AM, 9 Apr
ഇന്നലെ മുതല്‍ വോട്ടെടുപ്പു തീരുന്ന ഇന്ന് വൈകിട്ട് 6 വരെയും വോട്ടെണ്ണല്‍ നടക്കുന്ന മേയ് 4നും മദ്യനിരോധനമാണ്. അതിര്‍ത്തി ജില്ലകളിലും നിരോധനമുണ്ട്
6:33 AM, 9 Apr
തിരഞ്ഞെടുപ്പിനു മുന്നോടിയായി 2700 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. 11,000 പേര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് 180 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈബര്‍ പൊലീസ് പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട 3287 ലിങ്കുകള്‍ സമൂഹമാധ്യമങ്ങളില്‍നിന്നു നീക്കം ചെയ്തെന്നും 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും കമ്മീഷന് അറിയിച്ചു.
6:47 AM, 9 Apr
മോക് ഡ്രില്‍ പൂര്‍ത്തിയായി. പോളിംഗ് സ്റ്റേഷനിലേക്ക് വോട്ടര്‍മാര്‍ എത്തി തുടങ്ങി
6:49 AM, 9 Apr
തിരുവല്ല 239-ാം ബൂത്തില്‍ വോട്ടിംഗ് മെഷിനില്‍ തകരാര്‍. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നു
6:53 AM, 9 Apr
പ്രതിപക്ഷ നേതാവ് വിഡി സതീശന് വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലെത്തി
7:10 AM, 9 Apr
തിരുവനന്തപുരത്ത് വോട്ട് ചെയ്യാനെത്തി നടന്‍ മോഹന്‍ലാല്‍
7:15 AM, 9 Apr
പ്രതിപക്ഷ നേതാവ് വിഡി സതീശന് കേസരി ബാലകൃഷ്ണ മെമ്മോറിയല്‍ കോളേജില്‍ വോട്ട് രേഖപ്പെടുത്തി. എല്ലാവരും ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കണം എന്ന് സതീശന്.
7:15 AM, 9 Apr
നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ഗുരുവായൂരില്‍ വോട്ട് രേഖപ്പെടുത്തി.
പേരാവൂരില്‍ 10000 ത്തിന് മുകളില്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും എന്ന് കെപിസിസി പ്രസിഡന്റും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സണ്ണി ജോസഫ്.
7:34 AM, 9 Apr
നടന്‍ മോഹന്‍ലാല്‍ നേമത്തെ 36-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.
7:41 AM, 9 Apr
യുഡിഎഫ് 100 സീറ്റ് നേടുമെന്ന് മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍
7:44 AM, 9 Apr
പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് റിയാസ് വോട്ട് രേഖപ്പെടുത്തി
7:47 AM, 9 Apr
എല്‍ഡിഎഫ് മിന്നുന്ന വിജയം നേടും എന്ന് കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്
7:50 AM, 9 Apr
നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്തെ മുടവന്മുകളിലെ ഒരു പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍
#WATCH | Keralam Elections 2026 | Minister and LDF candidate from Nemom, V Sivankutty, and actor Mohanlal arrive at a polling station in Mudavanmugal, Thiruvananthapuram to cast a vote. pic.twitter.com/GfO392q3LF
പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍എംആര്‍ റസാഖ് വോട്ട് രേഖപ്പെടുത്തി
7:56 AM, 9 Apr
ജനാധിപത്യത്തിന്റെ പ്രധാന ഉത്സവമാണ് തിരഞ്ഞെടുപ്പ് എന്ന് നടനും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രമേഷ് പിഷാരടി. എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണം എന്നും പിഷാരടി
7:59 AM, 9 Apr
കേരളത്തില്‍ സര്‍പ്രൈസുണ്ടാകും എന്ന് സുരേഷ് ഗോപി
8:01 AM, 9 Apr
മുഖ്യമന്ത്രിയും ധര്‍മ്മടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പിണറായി വിജയന് വോട്ട് ചെയ്യാനായി വീട്ടില്‍ നിന്നിറങ്ങി. ഭാര്യ കമല, മകള്‍ വീണ എന്നിവരും സിപിഎം നേതാക്കളും മുഖ്യമന്ത്രിക്കൊപ്പം
8:09 AM, 9 Apr
മുഖ്യമന്ത്രി പിണറായി വിജയന് വോട്ട് രേഖപ്പെടുത്തി. ആര്‍സി അമല സ്കൂളിലാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്
8:13 AM, 9 Apr
കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണിത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വികസിത കേരളത്തിനായുള്ള തിരഞ്ഞെടുപ്പാണിത്. വികസന തുടര്‍ച്ചയ്ക്ക് ഇടവേള ഉണ്ടാകരുത് എന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും പിണറായി.
8:14 AM, 9 Apr
മുഖ്യമന്ത്രി പിണറായി വിജയന് രേഖപ്പെടുത്തുന്നു
#WATCH | Keralam CM Pinarayi Vijayan casts his vote in Assembly elections, at Pinarayi RC Amala Basic Upper Primary School in Kannur pic.twitter.com/yIVgSmzdPh
കേരളത്തില്‍ തൂക്കുസഭ വരും എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിര്‍ണായകമായ തിരഞ്ഞെടുപ്പാണിത് എനന്നും വലിയ മാറ്റം ജനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാനാണ് തങ്ങള്‍ വോട്ട് ചോദിക്കുന്നത് എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
8:37 AM, 9 Apr
കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും എന്ന് എല്‍ഡിഎഫ് കണ്‍വീനറും പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ടിപി രാമകൃഷ്ണന്. സ്ത്രീകള്‍ വളരെ സജീവമായി വോട്ട് ചെയ്യാനെത്തുന്നുണ്ട് എന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനം നാടിന് മുന്നിലുണ്ട് എന്നും അദ്ദേഹം പറഞ്ഞു.