Kerala Budget: വയനാടിന് കൈത്താങ്ങ്; ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായി 750 കോടിയുടെ പദ്ധതി
തിരുവനന്തപുരം: സമാനതകളില്ലാത്ത ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട വയനാട് മേപ്പാടിയിലെ പുനുഃരധിവാസത്തിനായി 750 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. വയനാട് പുനഃരധിവാസത്തിനായി 2221 കോടിയുടെ പദ്ധതിയാണ് വേണ്ടതെങ്കിലും കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഒരു സഹായവും ഉണ്ടായിട്ടില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
ആദ്യഘട്ടമായിട്ടാണ് 750 കോടി പ്രഖ്യാപിക്കുന്നത്. നേരത്തെ 850 കോടിയുടെ പദ്ധതി വയനാട് പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സർക്കാർ ഒരു ഘട്ടത്തിലും സഹായത്തിന് തയ്യാറായിട്ടില്ല. മറ്റ് സംസ്ഥാനങ്ങളോട് കാണിക്കുന്ന സമാനമായ മനോഭാവം ഇക്കാര്യത്തില്‍ കേന്ദ്രം കേരളത്തോടും പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തിൻ്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയാണെന്നും കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു. കേരളത്തിനുള്ള ധനകമ്മീഷൻ ഗ്രാന്റ് തുടർച്ചയായി വെട്ടിക്കുറക്കുന്നു. പദ്ധതി വിഹിതവും വലിയ തോതില്‍ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന് കടമെടുക്കാൻ അനുവദനീയമായ പരിധിപോലും അനുവദിക്കുന്നില്ല.
കിഫ്‌ബി വായ്പ കടമായി കണക്കാക്കുന്നു. കിഫ്ബി വായ്പ മുൻകാല പ്രാബല്യത്തോടെയാണ് കടപരിധിയിൽപെടുത്തിയത്. 14ാം ധനക്കമ്മീഷനിൽ ഗ്രാൻ്റ് കൂടുമെന്ന് കരുതുന്നു. ഏതെങ്കിലും സംസ്ഥാനത്തിന് ഇനിയും ഗ്രാൻ്റ് കുറയ്ക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം, സർവീസ് പെൻഷൻ കുടിശിക 600 കുടിശികയും ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വർഷം നൽകുമെന്ന പ്രഖ്യാപനത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡു ഈ വർഷം പിഎഫിൽ ലയിപ്പിക്കാനും ഡി എ കുടിശികയുടെ ലോക്ക് ഇൻ പിരീഡ് ഒഴിവാക്കാനുമുള്ള തീരുമാനവും ഉണ്ടായിട്ടുണ്ട്. രണ്ട് ഗഡുവിൻ്റെ ലോക്ക് ഇൻ പിരീഡാണ് ഒഴിവാകുക.
സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോൾ അതു മറച്ചുപിടിക്കാനല്ല ജനങ്ങളോട് തുറന്ന് പറഞ്ഞ് പരിഹാരം തേടാനാണ് ഈ സർക്കാർ തയ്യാറായത്. ഇപ്പോൾ ധനസ്ഥിതി ഏറെ മെച്ചപ്പെട്ടു എന്നു പറയുന്നതും തികഞ്ഞ യാഥാർത്ഥ്യബോധത്തോടെയാണ്. സംസ്ഥാനത്തിൻ്റെ സമീപകാല വികസന ചരിതം പരിശോധിക്കുന്ന ആർക്കും ബോധ്യമാകുന്ന 6303 കാര്യമുണ്ട്. കേരള സമ്പദ്ഘടന അതിവേഗ വളർച്ചയുടെ ഒരു ഘട്ടത്തിലേക്ക് മുന്നേറാൻ സജ്ജമായിരിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.
വികസന വിജ്ഞാനീയത്തിന്റെ ഭാഷയിൽ പറഞ്ഞാൽ കേരളം ഒരു ടേക്ക് ഓഫിന് സജ്ജമായിരിക്കുകയാണ്. മനുഷ്യവിഭവശേഷി വർദ്ധിപ്പിക്കുന്നതിനു നാം നടത്തിയ നിക്ഷേപമാണ് ഇതിനു ഒരു കാരണം. എന്നാൽ മനുഷ്യവിഭവശേഷിയെ ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് പരിവർത്തിപ്പിക്കാൻ നമുക്ക് കഴിഞ്ഞിരുന്നില്ല. പശ്ചാത്തല മേഖലയിലെ പോരായ്മ ആയിരുന്നു അതിന്റെ പ്രധാന കാരണം. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ നടത്തിയ തീവ്ര പ്രയത്നം പോരായ്മ പരിഹരിച്ചിരിക്കുകയാണ്. ഇപ്പോൾ തന്നെ കേരളത്തിന്റെ ആഭ്യന്തര ഉൽപ്പാദന വളർച്ച വളരെ മെച്ചപ്പെട്ടതാണ്. വളർച്ചാനിരക്കുകൾ ഇനി കൂടുതൽ മെച്ചപ്പെടാനാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Download











Click it and Unblock the Notifications