Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാടിന് കേരളത്തിന്റെ പ്രളയ സഹായം; സാധനങ്ങൾ പൊതുജനങ്ങൾക്ക് കൈമാറാം

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ പ്രളയ ബാധിതർക്കായി ദുരിതാശ്വാസ സഹായം എത്തിച്ചു നൽകാൻ കേരളത്തിൽ കളക്ഷൻ സെന്ററുകൾ ആരംഭിച്ചു. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിന് എതിർവശത്തുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയം, തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് എന്നിവ കളക്ഷൻ സെന്ററുകളായി പ്രവർത്തിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി രാജമാണിക്യത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിയോഗിച്ചതായി സർക്കാർ അറിയിച്ചു.

ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന നിലയിൽ ആണ് കേരളം സഹായം നല്കുവാൻ ഉദേശിക്കുന്നത്. സഹായം നൽകാൻ താല്പര്യമുള്ളവർ ഒന്നോ രണ്ടോ സാധനങ്ങൾ മാത്രമായി കളക്ഷൻ സെന്ററുകളിൽ എത്തിച്ചാലും സ്വീകരിക്കുന്നതാണെന്നും സർക്കാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 1070 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

flood2-17

ആവശ്യമായ സാധനങ്ങൾ

1.വെള്ള അരി-5 കിലോ

2.തുവര പരിപ്പ്- 1 കിലോ

3.ഉപ്പ്- 1 കിലോ

4.പഞ്ചസാര- 1 കിലോ

5. ഗോതമ്പു പൊടി- 1 കിലോ

6. റവ- 500 ഗ്രാം

7. മുളക് പൊടി-300 ഗ്രാം

8. സാമ്പാര്‍ പൊടി-200 ഗ്രാം

9. മഞ്ഞള്‍ പൊടി- 100 ഗ്രാം

10. രസം പൊടി- 100 ഗ്രാം

11. ചായപ്പൊടി-100 ഗ്രാം

12. ബക്കറ്റ് -1

13. കപ്പ്- 1

14. സോപ്പ് 1

15. ടൂത്ത് പേസ്റ്റ്-1

16. ടൂത്ത് ബ്രഷ്- 4

15. ചീപ്പ്-1

16. ലുങ്കി-1

17. നൈറ്റി-1

18. തോര്‍ത്ത്- 1

19. സൂര്യകാന്തി എണ്ണ-1 ലിറ്റര്‍

20. സാനിറ്ററി പാഡ്-2 പാക്കറ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+