പുതിയ വന്ദേഭാരതിന്റെ റൂട്ടും സമയക്രമവും പുറത്ത്; സര്‍വീസ് ആറ് ദിവസം, അറിയേണ്ടതെല്ലാം
കോഴിക്കോട്: സംസ്ഥാനത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ സമയക്രമങ്ങളില്‍ തീരുമാനമായി. രണ്ട് ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫ് ഞായറാഴ്ചയാണ്. ആദ്യ വന്ദേഭാരതിന്റെ ഫ്ളാഗ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് നിര്‍വഹിച്ചതെങ്കില്‍ ഇത്തവണ ഇത് ഓണ്‍ലൈന്‍ വഴിയായിരിക്കും. ആദ്യത്തെ വന്ദേഭാരത് തിരുവനന്തപുരത്ത് നിന്നായിരുന്നു പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്.
എന്നാല്‍ രണ്ടാം വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫ് കാസര്‍കോട് നിന്നാണ്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്യുക. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഇതിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആഴ്ചയില്‍ ആറ് ദിവസമാണ് വന്ദേഭാരതിന്റെ സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച കാസര്‍കോട്ടേക്കും ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സര്‍വീസ് ഉണ്ടായിരിക്കില്ല.

കാസര്‍കോട്- തിരുവനന്തപുരം യാത്രയ്ക്കിടയില്‍ കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. തിരൂരില്‍ രണ്ടാം വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നതാണ് ഏറെ ആശ്വാസകരം. ആദ്യ വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.
കാസര്‍കോട് നിന്ന് രാവിലെ ഏഴ് മണിക്ക് പുറപ്പെടുന്ന രണ്ടാം വന്ദേഭാരത് കണ്ണൂരില്‍ 8.03 ന് എത്തും. 8.05 ന് ഇവിടെ നിന്ന് പുറപ്പെട്ട് 9.03 ന് കോഴിക്കോട് എത്തു. കോഴിക്കോട് നിന്ന് 9.05 ന് യാത്ര പുനരാരംഭിക്കുന്ന ട്രെയിന്‍ 10.03 ന് ഷൊര്‍ണ്ണൂരും 10.38 ന് തൃശൂരും എത്തും. എറണാകുളത്ത് 11.45 നും ആലപ്പുഴയില്‍ 12.38 നുമാണ് വന്ദേഭാരത് എത്തുക. കൊല്ലത്ത് 1.55 നും തിരുവനന്തപുരത്ത് 3.05 നും എത്തും.
തിരികെ വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് 4.05 ന് വന്ദേഭാരത് പുറപ്പെടും. കൊല്ലം - 4.53/4.55pm, ആലപ്പുഴ - 5.55/5.57pm, എറണാകുളം - 6.35/6.38pm, തൃശൂര്‍ - 7.40/7.42pm, ഷൊര്‍ണൂര്‍ - 8.15/8.17pm, കോഴിക്കോട് - 9.16/9.18pm, കണ്ണൂര്‍ - 10.16/1.18pm, കാസര്‍കോട് - 11.55pm എന്നിങ്ങനെയാണ് സമയക്രമം.
കാസര്‍കോട്-തിരുവനന്തപുരം, തിരുവനന്തപുരം-കാസര്‍കോട് സര്‍വീസുകളുടെ മൊത്തത്തിലുള്ള വേഗത യഥാക്രമം യഥാക്രമം 72.39 കിലോമീറ്ററും 70.90 കിലോമീറ്ററും ആയിരിക്കും. റൂട്ടിലെ ആകെ വണ്‍വേ ദൂരം 573 കിലോമീറ്ററാണ്. തിരുവനന്തപുരത്തേക്കുള്ള വന്ദേ ഭാരത് ഏഴ് മണിക്കൂറും 55 മിനിറ്റും കൊണ്ട് ദൂരം പിന്നിടുമ്പോള്‍ കാസര്‍ഗോഡിലേക്കുള്ള എക്സ്പ്രസ് എട്ട് മണിക്കൂറും അഞ്ച് മിനിറ്റും കൊണ്ടാണ് യാത്ര പൂര്‍ത്തിയാക്കുക.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications