Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളീയം വന്‍വിജയം'; മണിശങ്കര്‍ അയ്യരും രാജഗോപാലും വന്നത് എടുത്തുപറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് ഒരാഴ്ചയായി തലസ്ഥാനത്ത് നടന്ന കേരളീയം പരിപാടി വന്‍വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയം പരിപാടി ജനങ്ങളുടെ ഒരുമ ഊട്ടിയുറപ്പിക്കുന്നതായി എന്നും അദ്ദേഹം അവകാശപ്പെട്ടു. സംഘാടകരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടേയും ബി ജെ പി നേതാവ് ഒ രാജഗോപാലിന്റേയും പങ്കാളിത്തത്തെ മുഖ്യമന്ത്രി എടുത്ത് പറഞ്ഞു. അടുത്ത കേരളീയത്തിനായി ചീഫ് സെക്രട്ടറി ചെയര്‍മാനായ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് കേരളീയത്തിന് ഉണ്ടായത് എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേരളീയത്തിനെതിരായ വിമര്‍ശനങ്ങള്‍ ഏറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

PINARAYI VIJAYAN

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളീയം സംഘടിപ്പിക്കുന്നത് ധൂര്‍ത്താണെന്നാണ് പ്രതിപക്ഷം പറഞ്ഞത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സാമ്പത്തിക ആക്രമണമാണ് കേരളത്തെ ക്ഷീണിപ്പിക്കുന്നത് എന്നും അതിന്റെ പേരില്‍ ക്ഷേമപെന്‍ഷനുകള്‍ നിര്‍ത്തലാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+