വെടിയുണ്ടകളുമായി വിമാനം കയറാനെത്തി...!! മലയാളി യുവാവ് അറസ്റ്റില്‍..!
മംഗളൂരു: ബാഗില്‍ വെടിയുണ്ടകളുമായി വിമാനത്താവളത്തിലെത്തിയ മലയാളിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോഡ് സ്വദേശിയായ മുഹമ്മദ് ഷെഫീഖ് ആണ് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ അറസ്റ്റിലായത്. മംഗളൂരു നിന്നും ദില്ലി വഴി ചൈനയിലേക്ക് പോകാന്‍ എത്തിയതായിരുന്നു ഷെഫീഖും കുടുംബവും. പിതാവിന്റെ ചികിത്സാര്‍ത്ഥമായിരുന്നു യാത്ര. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ ബാഗില്‍ അഞ്ച് വെടിയുണ്ടകളാണ് കണ്ടെത്തിയത്.

ഷെഫീഖിന് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥര്‍ ബജ്‌പെ പോലീസിന് കൈമാറി. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടു. പിതാവിന് ലൈസന്‍സുള്ള തോക്കുണ്ടെന്നും പിതാവിന്റെ ബാഗ് താനെടുത്തപ്പോള്‍ വെടിയുണ്ടകള്‍ അബദ്ധത്തില്‍ പെട്ടുപോയതുമാണെന്നാണ് ഷെഫീഖ് പറയുന്നത്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമൊന്നും ഇല്ലെന്ന് പോലീസ് പറയുന്നു.












Click it and Unblock the Notifications