യുഎഇയില്‍ മലയാളി വ്യവസായി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി
ഷാര്‍ജ: മലയളി വ്യവസായിയെ ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ ടിപി അജിതാണ് (55) ആണ് മരിച്ചത്. ഷാര്‍ജ ജമാല്‍ അബ്ദുള്‍ നാസര്‍ സ്ട്രീറ്റിലെ 25 നിലയുള്ള കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ദുബായിലെ മഡോസില്‍ വില്ലയില്‍ താമസിക്കുകയായിരുന്നു ഇദ്ദേഹം. 30 വര്‍ഷമായി യുഎഇയില്‍ ഉള്ള അജിത് ദുബായിയില്‍ ല്‌പെയ്‌സ് മാക്‌സ എന്ന കമ്പനി നടത്തുകയാണ്.

Recommended Video
ഗോഡൗണ്‍, ലോജിസ്റ്റിക്‌സ്, വര്‍ക്കഷോപ്പ്, ഫാക്ടറി, കോള്‍ഡ് സ്റ്റോറേജ് എന്നിവ ഉള്‍പ്പെട്ട വിപുലമായ സംവിധാനങ്ങളടങ്ങിയതാണ് സ്ഥാപനം. വിവിധ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു.
അജിതിന്റെ കുടുംബം ദുബായിയില്‍ ആണ്.തിങ്കളാഴ്ച്ച രാവിലെ ഷാര്‍ജ പൊലീസും പാരാമെഡിക്കല്‍ വിഭാഗവും സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കുടുംബം കണ്ണൂരില്‍ അടുത്തിടെ ഒരു വീട് സ്വന്തമാക്കിയിരുന്നു.












Click it and Unblock the Notifications