കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പല്‍ സമൃദ്ധിയിലേക്ക് കണികണ്ടുണര്‍ന്ന് കേരളം; പുത്തന്‍ പ്രതീക്ഷകളുമായി വിഷു ദിനം

Google Oneindia Malayalam News

ഐശ്വരത്തിന്റേയും സമൃദ്ധിയുടേയും കൈനീട്ടവുമായി മറ്റൊരു വിഷുദിനം കൂടി. ഓട്ടുരുളിയിൽ കണിവെള്ളരി ഉള്‍പ്പടേയുള്ള കാർഷിക വിഭവങ്ങളും നിറപറയും കൊന്നയും കോടിമുണ്ടും വാൽ കണ്ണാടിയും ഉള്‍പ്പടേയുള്ളവ ചേര്‍ത്ത് ഒരുക്കിയ വിഷുക്കണി ദര്‍ശിച്ചും കൈനീട്ടം നല്‍കിയും ഒരോ മലയാളികളും വിഷു ആഘോഷങ്ങളിലേക്ക് കടന്ന് കഴിഞ്ഞു. പ്രതിസന്ധിയുടെ നാളുകള്‍ പിന്നിട്ട് സമ്പല്‍ സമൃദ്ധിയുടെ നല്ല നാളുകളെ കുറിച്ചുള്ള പ്രതീക്ഷകളാണ് ഓരോ വിഷു ദിനവും നല്‍കുന്നത്.

കൊവിഡിന്‍റെ രണ്ടാം തരംഗം വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തവണയും ആഘോഷങ്ങല്‍ ഏറെയും വീടുകള്‍ കേന്ദ്രീകരിച്ചാണ്. ആഘോഷങ്ങൾക്കും കൂട്ടിച്ചേരലുകൾക്കും അതുണ്ടാക്കുന്ന പരിമിതികളുണ്ടെന്നും രോഗവ്യാപനത്തിനിടയാക്കുന്ന സാഹചര്യങ്ങൾ എല്ലാവരും ഒഴിവാക്കണമെന്നാണ് വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്.

vishu


വിഷു നൽകുന്ന ഒത്തൊരുമയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് ഈ മഹാമാരിയെ മറികടക്കാം. സന്തോഷത്തോടെ കുടുംബാംഗങ്ങളോടൊപ്പം ഈ ദിവസം ആഘോഷിക്കാം. സമൃദ്ധിയുടെ പുതിയ നാളേകൾക്കായി നമുക്കൊരുമിച്ചു നിൽക്കാമെന്നും വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഏവര്‍ക്കും വണ്‍ ഇന്ത്യ മലയാളത്തിന്‍റെയും ഒരായിരം വിഷു ആശംസകള്‍ നേരുന്നു.

സമൃദ്ധിയുടെ പുതിയ നാളെകൾക്കായി നമുക്കൊരുമിച്ചു നിൽക്കാം, വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രിസമൃദ്ധിയുടെ പുതിയ നാളെകൾക്കായി നമുക്കൊരുമിച്ചു നിൽക്കാം, വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും മറ്റൊരു വിഷുക്കാലം കൂടി , അറിയാം ഐതീഹ്യവും ആഘോഷവുംഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും മറ്റൊരു വിഷുക്കാലം കൂടി , അറിയാം ഐതീഹ്യവും ആഘോഷവും

Recommended Video

cmsvideo
രൂക്ഷവിമർശനവുമായി ചെന്നിത്തല | Ramesh | KT Jaleel | Oneindia Malayalam

ഉപ്പ്​ മുതല്‍ സോപ്പ്​ വരെ 14 വിഭവങ്ങൾ, ഏപ്രില്‍ മാസത്തെ സൗജന്യ കിറ്റ് വീടുകളിലേക്ക്ഉപ്പ്​ മുതല്‍ സോപ്പ്​ വരെ 14 വിഭവങ്ങൾ, ഏപ്രില്‍ മാസത്തെ സൗജന്യ കിറ്റ് വീടുകളിലേക്ക്

English summary
keralites celebrate vishu today: Celebrations under the control of covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X