Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികം; ഗവര്‍ണറെ ക്ഷണിക്കാന്‍ മറന്ന് പിണറായി സര്‍ക്കാര്‍...

കേരളപ്പിറവി ആഘോഷത്തിന്റെ ഉദ്ഘാടനത്തിന് ആദ്യം പ്രധാനമന്ത്രിയെ ആയിരുന്നു ക്ഷണിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പിന്നീട് അത് മാറ്റുകയായിരുന്നു.

തിരുവനന്തപുരം: കേരളപ്പിറവിയുടെ അറുപതാം വാര്‍ഷിക നിറവിലാണ് കേരളം. കേരളപ്പിറവിയുടെ അറുപചാം വാര്‍ഷികം കേരള സര്‍ക്കാര്‍ സമുചിതമായി തന്നെയാണ് ആഘോഷിക്കുന്നത്. എന്നാല്‍ ആഘോഷങ്ങളില്‍ ഗവര്‍ണര്‍ പി സദാശിവത്തിന് ക്ഷണമില്ല. പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലന്ന് രാജ്ഭവനും സ്ഥിരീകരിച്ചിട്ടുണ്ട്. ക്ഷണമില്ലാത്തതിനാല്‍ ഗവര്‍ണര്‍ ബുധനാഴ്ച ചെന്നൈക്ക് പോകും.

സര്‍ക്കാര്‍ നിലപാടില്‍ ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തി ഉള്ളതായാണ് വിവരം. കേരളപ്പിറവി ചടങ്ങുകള്‍ പ്രതീക്ഷിച്ച് ചൊവ്വാഴ്ച മറ്റ് പരിപാടികളൊന്നും ഗവര്‍ണര്‍ ഏറ്റിരുന്നില്ലെന്ന് അറിയുന്നു. അതിനാല്‍ കഴിഞ്ഞദിവസം മാത്രമാണ് ചെന്നൈ യാത്ര തീരുമാനിച്ചത്. കേരളപ്പിറവി ആഘോഷത്തിന്റെ ഉദ്ഘാടനത്തിന് ആദ്യം പ്രധാനമന്ത്രിയെ ആയിരുന്നു ക്ഷണിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പിന്നീട് അത് മാറ്റുകയായിരുന്നു.

 ക്ഷണം

ക്ഷണം

കേരളപ്പിറവി ആഘോഷത്തിന്റെ ഉദ്ഘാടനത്തിന് ആദ്യം പ്രധാനമന്ത്രിയെ ആയിരുന്നു ക്ഷണിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. അങ്ങനെയാണെങ്കില്‍ പ്രോട്ടോകോള്‍ പ്രകാരം ഗവര്‍ണര്‍ക്കും ക്ഷണമുണ്ടാവുമായിരുന്നു.

 സര്‍ക്കാര്‍

സര്‍ക്കാര്‍

പ്രധാനമന്ത്രിക്ക് പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചതോടെ ഗവര്‍ണറെ ക്ഷണിക്കാന്‍ മറക്കുകയായിരുന്നെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള സൂചന.

 നടന്നില്ല

നടന്നില്ല

ഗവര്‍ണറെ ക്ഷണിക്കാന്‍ അവസാന ഘട്ടം ശ്രമം നടത്തിയെങ്കിലും ഇതിന് സാധിച്ചില്ല. എന്നാല്‍ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ക്ക് ക്ഷണമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

 സ്പീക്കര്‍

സ്പീക്കര്‍

എന്നാല്‍ ഗവര്‍ണറെ നിര്‍ബന്ധമായും ക്ഷണിക്കണമെന്ന് ചട്ടമില്ലെന്നും ഇത് പ്രോട്ടോക്കോള്‍ ലംഘനമല്ലെന്നുമാണ് സ്പീക്കറുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+