സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു
നീല, വെള്ള കാർഡുകാർക്ക് ത്രൈമാസ മണ്ണെണ്ണ വിഹിതം ഒന്നര ലിറ്ററിൽ നിന്ന് അരലിറ്ററാക്കി ചുരുക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകളുടെയും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. കേന്ദ്രവിഹിതം കുറഞ്ഞതോടെയാണ് ഈ നടപടി. റേഷൻ കാർഡ് ഉടമകൾക്കുള്ള മണ്ണെണ്ണ വിതരണം സർക്കാർ മൂന്നു മാസത്തിലൊരിക്കലായി പരിമിതപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിഹിതവും കുറഞ്ഞിരിക്കുന്നത്.
നീല, വെള്ള കാർഡുകാർക്ക് ത്രൈമാസ മണ്ണെണ്ണ വിഹിതം ഒന്നര ലിറ്ററിൽ നിന്ന് അരലിറ്ററാക്കി ചുരുക്കി. പിങ്ക്, മഞ്ഞ കാർഡുകാർക്കുള്ള ത്രൈമാസ വിഹിതം മൂന്ന് ലിറ്ററിൽ നിന്ന് ഒരുലിറ്ററാക്കി കുറച്ചു. വൈദ്യുതി കണക്ഷൻ ഇല്ലാത്തവർക്ക് 12 ലിറ്റർ നൽകിയിരുന്നത് എട്ട് ലിറ്ററായി കുറച്ചു. അതേസമയം എല്ലാ വിഭാഗത്തിനും മണ്ണെണ്ണ വില ലിറ്ററിന് 38 രൂപയിൽ നിന്ന് 41 ആയി വർധിപ്പിച്ചിട്ടുമുണ്ട്.

ഓലയുമായി ചേര്‍ന്ന് കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍-ചിത്രങ്ങള്‍ കാണാം
Recommended Video
ഏപ്രിൽ മുതൽ ജൂൺ വരെ ത്രൈമാസ കാലയളവിലേക്കുള്ള മണ്ണെണ്ണ ഇന്നു മുതൽ ജൂൺ 30 വരെ ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുകളിലെ കാർഡ് ഉടമകൾക്കു 4 ലീറ്റർ ഈ മാസവും ബാക്കി 4 ലീറ്റർ അടുത്ത മാസവും നൽകും.
മത്സ്യബന്ധനം, കാർഷിക മേഖലയുടെ ആവശ്യങ്ങൾ, വരൾച്ച, പ്രളയം, ഉത്സവകാല ആവശ്യം ഇവയ്ക്കെല്ലാം ആവശ്യാനുസരണം അധികവിഹിതം മണ്ണെണ്ണ അനുവദിക്കാൻ 2012 മുതൽ പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് നിലവിലുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ഈ ഉത്തരവിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിൽ സർക്കാരുകൾ ശ്രദ്ധിച്ചിരുന്നില്ല. ഇതോടെയാണ് വിഹിതം വെട്ടിക്കുറച്ചത്.
കിടിലന്‍ ലുക്കില്‍ ആരതി വെങ്കിടേഷ്, പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications