കരി ഓയില്‍ കേസിലെ പ്രതികള്‍ സാമൂഹ്യ സേവനത്തിലൂടെ മാതൃകയായി; കേശവേന്ദ്ര കുമാര്‍ എല്ലാം ക്ഷമിച്ചു
തിരുവനന്തപുരം: കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരായ കേസ് അവസാനിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശവേന്ദ്ര കുമാര്‍ ഐഎഎസ്. ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്ക് അദ്ദേഹം കത്ത് നല്കി. 2012 ഫെബ്രുവരിയിലാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിനു മേല്‍ കരി ഓയില്‍ ഒഴിച്ചത്. ഓഫീസില്‍ കയറിയായിരുന്നു ആക്രമണം.
കേസില്‍ പ്രതികളായ കെഎസ് യു പ്രവര്‍ത്തകര്‍ സാമൂഹ്യ സേവനം ചെയ്ത് മാതൃകയായെന്നും അതിനാലാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. പ്രതികളായവരുടെ മാതാപിതാക്കള്‍ കേസ് പിന്‍വലിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറയുന്നു.

ഹയര്‍സെക്കന്‍ഡറി ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെയാണ് കെഎസ് യു പ്രവര്‍ത്തകര്‍ കേശവേന്ദ്ര കുമാറിനു നേരെ കരി ഓയില്‍ ഒഴിച്ചത്. ഓഫീസില്‍ കയറിയാണ് കരി ഓയില്‍ ഒഴിച്ചത്. സംഭവത്തില്‍ പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. കെഎസ് യു ജില്ലാ സെക്രട്ടറിയായിരുന്ന സിപി നൂറുദ്ദീന്‍ അടക്കം എട്ടു പേരായിരുന്നു പ്രതികള്‍. ഇവരെ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
2015ല്‍ കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ഐഎഎസ് അസോസിയയേഷന് എതിര്‍ക്കുകയായിരുന്നു. തന്നോട് ആലോചിക്കാതെയാണ് നിലപാട് സ്വീകരിച്ചതെന്ന വിയോജിപ്പ് കേശവേന്ദ്ര കുമാറും സ്വീകരിച്ചിരുന്നു.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications