മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടി കേരളത്തിന്റെ കെസിയ ലിസ് മെജോ; ബെസ്റ് സ്റ്റേറ്റ് ഡയറക്ടറായി അർച്ചന രവി

കൊച്ചി: കൗമാരപ്രായത്തിൽ തന്നെ ലോകവേദികളിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോ (19) മിസ് യൂണിവേഴ്സ് ഇന്ത്യ 2026 ആയി തിരഞ്ഞെടുക്കപ്പെട്ടു. മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടമാണ് കെസിയ ഇതിലൂടെ സ്വന്തമാക്കിയത്. ദി ഗ്ലമാനന്ദ് ഗ്രൂപ്പ് (The Glamanand Group) സംഘടിപ്പിച്ച മത്സരത്തിൽ, ജയ്പൂരിൽ നടന്ന ആവേശകരമായ ദേശീയ ഫിനാലെയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 52 മത്സരാർത്ഥികളെ പിന്നിലാക്കിയാണ് ഈ നിയമവിദ്യാർത്ഥി ഇന്ത്യയുടെ സൗന്ദര്യകിരീടം സ്വന്തമാക്കിയത്.

ഇറാന്‍ മേല്‍ക്കൈ നേടുമോ? അമേരിക്ക പ്ലാന്‍ മാറ്റിയപ്പോള്‍ ചൈന ഹാപ്പി, ഉറ്റരാജ്യങ്ങള്‍ കൈവിടുന്നു
ഇറാന്‍ മേല്‍ക്കൈ നേടുമോ? അമേരിക്ക പ്ലാന്‍ മാറ്റിയപ്പോള്‍ ചൈന ഹാപ്പി, ഉറ്റരാജ്യങ്ങള്‍ കൈവിടുന്നു

വരുന്ന നവംബറിൽ പോർട്ടോ റിക്കോയിൽ അരങ്ങേറുന്ന 75-ാമത് മിസ് യൂണിവേഴ്സ് വേദിയിൽ ഭാരതത്തെ പ്രതിനിധീകരിക്കാനുള്ള ചരിത്രനിയോഗവും കെസിയയെ തേടിയെത്തി. മത്സരത്തിൽ തമിഴ്‌നാടിന്റെ വൈഷ്ണവി ഗണേഷ് ഒന്നാം റണ്ണറപ്പായും ഗുജറാത്തിന്റെ അനുശ്രീ സതാവ്ലേക്കർ രണ്ടാം റണ്ണറപ്പായും (മിസ് ഇന്റർനാഷണൽ ഇന്ത്യ 2026) തെരഞ്ഞെടുക്കപ്പെട്ടു.

Kesiya Liz Mejo Miss Universe India 2026

കേരളത്തിന് ഇരട്ടി മധുരം നൽകിക്കൊണ്ട്, നടിയും മോഡലുമായ അർച്ചന രവി ഇത്തവണത്തെ 'ബെസ്റ്റ് മിസ് യൂണിവേഴ്‌സ് സ്റ്റേറ്റ് ഡയറക്ടർ- കേരള' പുരസ്കാരത്തിന് അർഹയായി. മിസ് യൂണിവേഴ്സ് കേരള ഓർഗനൈസേഷന്റെ സ്റ്റേറ്റ് ഡയറക്ടർ എന്ന നിലയിൽ കെസിയ ലിസ് മെജോയെ കൃത്യമായ പരിശീലനത്തിലൂടെ ദേശീയ തലത്തിലെ മികച്ച വിജയിയായി വാർത്തെടുക്കുന്നതിൽ അർച്ചന രവിയുടെ മികച്ച നേതൃത്വവും മാർഗ്ഗനിർദ്ദേശവും നിർണ്ണായക പങ്കുവഹിച്ചു. 2020-ൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് അർച്ചന മത്സരിക്കുകയും ടോപ്പ് 10-ൽ ഇടം നേടുകയും ചെയ്തിരുന്നു.

സ്വര്‍ണം പവന് ഒരു വര്‍ഷത്തിനിടെ കൂടിയത് 45720 രൂപ; 24000 രൂപ കുറയും, ഇങ്ങനെ സംഭവിച്ചാല്‍
സ്വര്‍ണം പവന് ഒരു വര്‍ഷത്തിനിടെ കൂടിയത് 45720 രൂപ; 24000 രൂപ കുറയും, ഇങ്ങനെ സംഭവിച്ചാല്‍

17-ാം വയസ്സിൽ മിസ് ടീൻ ദിവ 2024 പട്ടം സ്വന്തമാക്കി തുടക്കമിട്ട കിരീടനേട്ടങ്ങളുടെ തുടർച്ചയാണ് കെസിയയുടെ ഈ സ്വപ്നതുല്യമായ കുതിപ്പ്. 2025-ൽ ലോകത്തിലെ ഏറ്റവും വലിയ കൗമാര സൗന്ദര്യമത്സരമായ മിസ് ടീൻ ഇന്റർനാഷണലിൽ ഇന്ത്യക്കായി മത്സരിച്ച് ഒന്നാം റണ്ണറപ്പ് പദവി കരസ്ഥമാക്കിയ ഈ മിടുക്കി, അടുത്തിടെ അർച്ചന രവിയുടെ നേതൃത്വത്തിൽ നടന്ന മിസ് യൂണിവേഴ്സ് കേരള മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയിയായി മാറിയാണ് ദേശീയ തലത്തിലേക്ക് യോഗ്യത നേടിയത്.

യുഎഇ നീങ്ങിയത് ഇറാനെതിരെ; തിരിച്ചടി കിട്ടിയവരില്‍ ഇന്ത്യയും, കോടികളുടെ നഷ്ടം, ബദല്‍ രാജ്യം കണ്ടെത്തണം
യുഎഇ നീങ്ങിയത് ഇറാനെതിരെ; തിരിച്ചടി കിട്ടിയവരില്‍ ഇന്ത്യയും, കോടികളുടെ നഷ്ടം, ബദല്‍ രാജ്യം കണ്ടെത്തണം

മാവേലിക്കര സ്വദേശികളായ മെജോ എബ്രഹാമിന്റെയും സുജ മെജോയുടെയും മകളായ കെസിയ നിലവിൽ ബെംഗളൂരുവിൽ നിയമപഠനം നടത്തുകയാണ്. പഠനത്തോടൊപ്പം മോഡലിംഗ് രംഗത്തും തിളങ്ങുന്ന ഈ 19-കാരി, ഇന്ത്യയ്ക്ക് വേണ്ടി ലോകകിരീടം ചൂടാനുള്ള കഠിനശ്രമത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+